Follow Us On

17

March

2025

Monday

ക്രിസ്തുവിനെ അനുകരിക്കാന്‍ ആഹ്വാനം ചെയ്ത ഹോളിവുഡ് താരത്തിന്റെ വാക്കുകള്‍ വൈറല്‍

ക്രിസ്തുവിനെ അനുകരിക്കാന്‍ ആഹ്വാനം ചെയ്ത ഹോളിവുഡ് താരത്തിന്റെ വാക്കുകള്‍ വൈറല്‍
വാഷിംടണ്‍ ഡിസി: ക്രിസ്തുവിനെ അനുകരിക്കാന്‍ വിദ്യാര്‍ത്ഥികളെ ആഹ്വാനം ചെയ്ത്  ‘ചോസണ്‍’ താരം ജോനാഥന്‍ റൂമിയുടെ വാക്കുകള്‍ വൈറലാകുന്നു. പ്രമുഖ ടെലിവിഷന്‍ പരമ്പരയായ ‘ദ ചോസനില്‍’ ക്രിസ്തുവായി വേഷമിടുന്ന ജോനാഥന്‍ റൂമി കാത്തലിക് യൂണിവേഴ്സിറ്റി ഓഫ് അമേരിക്കയിലെ ബിരുദധാരണ ചടങ്ങിനിടെയാണ് ക്രിസ്തുവിനെ അനുകരിക്കാനും പ്രാര്‍ത്ഥനാ ജീവിതം മുന്നോട്ട് കൊണ്ടുപോകാനും ആഹ്വാനം ചെയ്തത്.
അഭിനയത്തിലൂടെ സുവിശേഷവല്‍ക്കരണം നടത്തിയതിന് ഫൈന്‍ ആര്‍ട്സില്‍ ഓണററി ഡോക്ടറേറ്റ് താരത്തിന് നല്‍കിയിരുന്നു. ക്രിസ്തുവിനെ അനുകരിക്കുക, കൂടുതല്‍ പ്രാര്‍ത്ഥിക്കുക, ദൈവത്തിന് സ്വയം സമര്‍പ്പിക്കുക എന്നീ മൂന്നു വിഷയങ്ങളില്‍ കേന്ദ്രീകരിച്ചായിരിന്നു ജോനാഥന്‍ റൂമിയുടെ വാക്കുകള്‍. നാം കടന്നുപോകുന്ന ജീവിതത്തിലൂടെയും നിങ്ങളുടെ പ്രവര്‍ത്തനങ്ങളിലൂടെയും നിങ്ങള്‍ തിരഞ്ഞെടുക്കുന്ന തീരുമാനങ്ങളിലൂടെയും സുവിശേഷം പ്രസംഗിക്കാന്‍ ശ്രമിക്കണം. കത്തോലിക്കര്‍ എന്ന നിലയില്‍ എല്ലാ ഘട്ടങ്ങളിലും ജീവനെ പ്രതിരോധിക്കുക. തുടര്‍ പഠനത്തിന് പുറത്തുപോകുന്ന വിദ്യാര്‍ത്ഥികള്‍ കൂടുതല്‍ പ്രാര്‍ത്ഥിക്കണമെന്നും താരം ഓര്‍മിപ്പിച്ചു.
പ്രാര്‍ത്ഥനയുടെ ശക്തിയും പരിശുദ്ധ കന്യകാമറിയത്തിന്റെയും മാലാഖമാരുടെയും വിശുദ്ധരുടെയും മാധ്യസ്ഥവും തനിക്ക് സഹായകരമാണെന്നും ജോനാഥന്‍ റൂമി പറഞ്ഞു. ക്രിസ് തുവിന്റെ പരസ്യജീവിതത്തെ ആസ്പദമാക്കി ഡാളസ് ജെങ്കിന്‍സ് ഒരുക്കിയ ‘ദ ചോസണ്‍’ ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെട്ട ഒരു ബൈബിള്‍ പരമ്പരയാണ്.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?