അബുജ/നൈജീരിയ: പരീക്ഷയ്ക്ക് തയാറെടുത്തുകൊണ്ടിരുന്ന വിദ്യാര്‍ത്ഥികളെ തട്ടിക്കൊണ്ടുപോയതായി പരാതി. വടക്കന്‍ നൈജീരിയയിലെ കോഗി സംസ്ഥാനത്തിലെ ഒസാറയിലെ കണ്‍ഫ്ലൂയന്‍സ് യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയിലാണ് സംഭവം. ഒന്നാം സെമസ്റ്റര്‍ പരീക്ഷയ്ക്ക് തയാറെടുത്തുകൊണ്ടിരുന്ന 24 വിദ്യാര്‍ത്ഥികളെയാണ് അജ്ഞാതരായ ആയുധധാരികള്‍ തട്ടിക്കൊണ്ടുപോയത്. ഇതില്‍ 15 പേരെ സുരക്ഷാ സേനയും സംഘവും തമ്മിലുള്ള ശക്തമായ പോരാട്ടത്തിന് ശേഷം വിട്ടയച്ചു. എന്നാല്‍ ബാക്കി ഒമ്പത് ആണ്‍കുട്ടികളെക്കുറിച്ച് ഇതിവരെയും വിവരമൊന്നുമില്ല.
വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും തട്ടിക്കൊണ്ടുപോകുന്നത് പതിവായ നൈജീരിയയില്‍, കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ 1700 ഓളം വിദ്യാര്‍ത്ഥികളെയാണ് വിവിധ തീവ്രവാദ സംഘങ്ങള്‍ തട്ടിക്കൊണ്ടുപോയിരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് പുറമേ, സ്‌കൂള്‍ ജീവനക്കാരും സായുധ സംഘങ്ങളുടെ തട്ടിക്കൊണ്ടുപോകലുകള്‍ക്ക് വിധേയരായിട്ടുണ്ട്. സ്‌കൂളുകള്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങളില്‍ നിരവധിപേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. അതേസമയം, സ്‌കൂളുകള്‍ക്കു നേരെയുള്ള തീവ്രവാദ ആക്രമണങ്ങള്‍ തടയാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് കഴിയുന്നില്ലെന്ന പരാതിയും നിലനില്ക്കുന്നുണ്ട്.
പത്തുവര്‍ഷങ്ങള്‍ക്ക് മുമ്പ് ബൊക്കോഹറാം തട്ടിക്കൊണ്ടുപോകപ്പെട്ട 276 കുട്ടികളില്‍ തൊണ്ണൂറോളം പേര്‍ ഇതുവരെയും മടങ്ങിയെത്തിയിട്ടില്ല. ഇക്കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ പ്രദേശത്തെ സ്‌കൂളില്‍നിന്ന് ഇരുന്നൂറിലധികം കുട്ടികളെ തട്ടിക്കൊണ്ടുപോയ സംഭവവും നടന്നിരുന്നു.
Leave a Comment
Your email address will not be published. Required fields are marked with *