Follow Us On

15

June

2025

Sunday

വല്ലാര്‍പാടം ബസിലിക്കയില്‍ എക്‌സിബിഷന്‍

വല്ലാര്‍പാടം ബസിലിക്കയില്‍ എക്‌സിബിഷന്‍
വല്ലാര്‍പാടം: ഭ്രൂണഹത്യ, സാമൂഹ്യതിന്മകള്‍ തുടങ്ങിയവയ്‌ക്കെതിരെ ജീസസ് യൂത്തിന്റെ നേതൃത്വത്തില്‍ വല്ലാര്‍പാടം ബസിലിക്കയില്‍ എക്സിബിഷന്‍ തുടങ്ങി. വരാപ്പുഴ അതിരൂപത നിയുക്ത  സഹായമെത്രാന്‍ ഡോ. ആന്റണി വാലുങ്കല്‍, ഫാമിലി കമ്മിഷന്‍ ഡയറക്ടര്‍ ഫാ. പോള്‍സണ്‍ സിമേന്തി എന്നിവര്‍ ചേര്‍ന്ന് എക്‌സിബിഷന്‍ ഉദ്ഘാടനം ചെയ്തു.
എറണാകുളം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എല്‍സി ജോര്‍ജ്, മഹാജൂബിലി ആഘോഷക്കമ്മിറ്റി കണ്‍വീനര്‍ പീറ്റര്‍ കൊറയ, സിസ്റ്റര്‍ സലോമി, പി.എല്‍ ജോയി എന്നിവര്‍ പ്രസംഗിച്ചു. ഫാ. ക്യാപ്പിസ്റ്റന്‍ ലോപ്പസ്, ബ്രദര്‍. മാര്‍ട്ടിന്‍ ന്യൂനെസ് ദമ്പതികള്‍ എന്നിവര്‍ യുവജന സെമിനാറില്‍ ക്ലാസുകള്‍ നയിച്ചു.
വല്ലാര്‍പാടം മഹാജൂബിലി, പന്തക്കൂസ്ത തിരുനാള്‍ എന്നിവയുടെ ഭാഗമായി തുടങ്ങിയ ‘ഐ ചൂസ് ലൈഫ്’ എന്ന പേരിലുള്ള പ്രദര്‍ശനം മെയ് അവസാനം വരെ തുടരും.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?