Follow Us On

10

January

2025

Friday

സ്‌നേഹിക്കാനും കരുണ കാണിക്കാനും കഴിയണം

സ്‌നേഹിക്കാനും കരുണ കാണിക്കാനും കഴിയണം
പാലക്കാട്: സ്‌നേഹിക്കാനും കരുണ കാണിക്കാനും എല്ലാവരോടും ക്ഷമിക്കാനും സാധിക്കണമെന്ന് ബിഷപ് എമിരിറ്റസ് മാര്‍ ജേക്കബ് മനത്തോടത്ത്. പാലക്കാട് രൂപതയുടെ സുവര്‍ണ്ണ ജൂബിലിയോടനുബന്ധിച്ച് സെന്റ് റാഫേല്‍  കത്തീഡ്രല്‍ ദേവാലയാങ്കണത്തില്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍- ‘കൃപാഭിഷേകം 2024’ ല്‍ സമാപന സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
പരിശുദ്ധാത്മാവ് സ്‌നേഹത്തിന്റെയും ശക്തിയുടെയും ആത്മനിയന്ത്രണത്തിന്റെയും ആത്മാവാണെന്നും ആത്മാഭി ഷേകത്താല്‍ നിറഞ്ഞു യേശുവിന് സാക്ഷികളായി ജീവിക്കുവാന്‍ എല്ലാവര്‍ക്കും സാധിക്കണമെന്നും മാര്‍ മനത്തോടത്ത് പറഞ്ഞു.
പാലക്കാട് രൂപതാധ്യക്ഷന്‍ മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കലിന്റെ ദിവ്യകാരുണ്യ ആശീര്‍വാദത്തോടെ കണ്‍വന്‍ഷന്‍ സമാപിച്ചു. ദിവ്യകാരുണ്യ ആരാധനയിലും പ്രദക്ഷിണത്തിലും രൂപതയിലെ എല്ലാ വൈദികരും പങ്കാളികളായി.
അഞ്ച് ദിവസങ്ങളിലായി നടന്ന കണ്‍വന്‍ഷന് അണക്കര മരിയന്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍  ഫാ. ഡൊമിനിക് വാളമനാല്‍ നേതൃത്വം നല്‍കി.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?