ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതയുടെ 138-ാമത് ദിനാഘോഷം തിരുവനന്തപുരം ലത്തീന്‍ അതിരൂപതാധ്യക്ഷന്‍ ഡോ. തോമസ് ജെ. നെറ്റോ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസമേ ഖലയിലും സ്ത്രീകളുടെ ഉന്നമനത്തിലും ആത്മീയമായ വളര്‍ച്ചയിലും ചങ്ങനാശേരി അതിരൂപത ബഹുദൂരം മുന്നിലാ ണെന്നു അദ്ദേഹം പറഞ്ഞു.
ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹി ച്ചു. മാര്‍ പെരുന്തോട്ടത്തിന്റെ മെത്രാഭിഷേകത്തിന്റെ 22-ാം വാര്‍ ഷികം ചടങ്ങില്‍ ആഘോഷിച്ചു. വിഎസ്എസ്സി പ്രോജക്ട് ഡയക്ടര്‍ ടോമി ജോസഫ് മുഖ്യപ്രഭാഷണം നടത്തി.
മികച്ച സംരംഭകയ്ക്കുള്ള പുരസ്‌കാരത്തിന് ആലപ്പുഴ പോപ്പി അംബ്രല്ല മാര്‍ട്ട് ഉടമ തങ്കമ്മ ബേബി അര്‍ഹയായി. മങ്കൊമ്പ് കേരള കാര്‍ഷിക ഗവേഷണ കേന്ദ്രം മുന്‍ മേധാവിയും നെല്‍വിത്തുകളുടെ ഉപജ്ഞാതാവുമായിരുന്ന അന്തരിച്ച ഡോ. സി.എ ജോസഫിനു മരണാനന്തര ബഹുമതിയായി അതിരൂപതയുടെ പുരസ്‌കാരം സമര്‍പ്പിച്ചു.
ആര്‍ച്ചുബിഷപ് എമിരിറ്റസ് മാര്‍ ജോര്‍ജ് കോച്ചേരി, ചങ്ങനാശേരി അതിരൂപതാ സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍, ഷംഷാബാദ് രൂപതാ സഹായമെത്രാന്‍ മാര്‍ തോമസ് പാടിയത്ത്, വികാരി ജനറല്‍മാരായ ഫാ. ജയിംസ് പാലയ്ക്കല്‍, ഫാ. വര്‍ഗീസ് താനമാവുങ്കല്‍, ഫാ. ജോസഫ് വാണിയ പ്പുരയ്ക്കല്‍, ചാന്‍സലര്‍ റവ. ഡോ. ഐസക് ആലഞ്ചേരി, ഫാ. ജോണ്‍ വടക്കേക്കളം, റവ. ഡോ. ചെറിയാന്‍ കറുകപ്പറമ്പില്‍, സിസ്റ്റര്‍ മെര്‍ലിന്‍, ലിന്റാ ജോഷി, ബിജു സെബാസ്റ്റിയന്‍, ജോജി ചിറയില്‍ എന്നിവര്‍ പ്രസംഗിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *