Follow Us On

10

January

2025

Friday

കൂട്ടായ്മയാണ് സഭയുടെ അടിത്തറ: മാര്‍ ആന്‍ഡ്രൂസ് താഴത്ത്

കൂട്ടായ്മയാണ് സഭയുടെ അടിത്തറ: മാര്‍ ആന്‍ഡ്രൂസ് താഴത്ത്
തൃശൂര്‍: കൂട്ടായ്മയാണ് സഭയുടെ അടിത്തറയെന്ന് തൃശൂര്‍ ആര്‍ച്ചുബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്.  തൃശൂര്‍ അതിരൂപതയുടെ 137-ാം സ്ഥാപന ദിനാഘോഷത്തോടനുബന്ധിച്ചു കൊട്ടേക്കാട് സെന്റ് മേരീസ് അസംപ്ഷന്‍ ഫൊറോന ദൈവാലയത്തില്‍ നടന്ന ദിവ്യബലിമധ്യേ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കേരളത്തിലെ മെത്രാന്മാര്‍ കൂടിക്കാഴ്ച നടത്തിയപ്പോഴും കൂട്ടായ്മയെക്കുറിച്ചാണ് ആരാഞ്ഞതെന്ന് സിബിസിഐ അധ്യക്ഷന്‍കൂടിയായ മാര്‍ താഴത്ത് പറഞ്ഞു.
സീറോ മലബാര്‍ സഭയിലെ വൈദികര്‍, സമര്‍പ്പിതര്‍, അല്മായര്‍ എന്നിവര്‍ക്കിടയിലെ കൂട്ടായ്മയെ മാര്‍പാപ്പ അനുമോദിച്ചെന്നും കൂട്ടായ്മ കുടുംബങ്ങളില്‍നിന്നു ശീലിക്കണമെന്ന് ഓര്‍മിപ്പി ച്ചെന്നും മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു. തൃശൂര്‍ അതി രൂപതയ്ക്കു ലഭിച്ച അനുഗ്രഹങ്ങള്‍ക്കു നന്ദി പ്രകാശി പ്പിക്കാനുള്ള ദിവസമാണ് അതിരൂപതാ ദിനം. വെല്ലുവിളി കള്‍ക്കിടയിലൂടെ ഒരുമയോടെ ഇനിയും മുന്നേറേണ്ടതുണ്ടെന്നും മാര്‍ താഴത്ത് ഓര്‍മിപ്പിച്ചു.
സമൂഹബലിയില്‍ അതിരൂപതാ സഹായമെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍, മാര്‍ ജേക്കബ് തൂങ്കുഴി എന്നിവരും അതിരൂപതയിലെ വൈദികരും സഹകാര്‍മികരായി.
തുടര്‍ന്നു നടന്ന പൊതുസമ്മേളനത്തില്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത് അധ്യക്ഷത വഹിച്ചു.  കോതമംഗലം രൂപതാ വികാരി ജനറല്‍ മോണ്‍. പയസ് മലേക്കണ്ടത്തില്‍ മുഖ്യാതിഥിയായിരുന്നു. വിവിധ മേഖലകളില്‍ മികച്ച സേവനം കാഴ്ചവച്ച അഞ്ചു പേര്‍ക്ക് അവാര്‍ഡ് സമ്മാനിച്ചു.
മുന്‍ വികാരി ജനറലും അരണാട്ടുകര ദൈവാലയ വികാരിയുമായ ഫാ. ജോര്‍ജ് എടക്കളത്തൂര്‍, ജൂബിലി മിഷന്‍ ആശുപത്രിയിലെ ആയുര്‍വേദ ഡോക്ടര്‍ സിസ്റ്റര്‍ ഡൊണേറ്റ സിഎസ്‌സി, അമല മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലും ഗൈനക്കോളജിസ്റ്റുമായ ഡോ. ബെറ്റ്സി തോമസ്, വൃക്ക ദാനം ചെയ്ത പേരാമംഗലം സ്വദേശി കെ.എഫ് ബ്ലെസണ്‍, 72 വര്‍ഷം മെത്രാസന ഭവനത്തില്‍ സേവനം ചെയ്ത ലാസര്‍ പാറക്കല്‍ എന്നിവര്‍ക്കാണ് അവാര്‍ഡുകള്‍ നല്‍കിയത്.
പുരസ്‌കാര ജേതാക്കള്‍ക്കുള്ള മംഗളപത്രങ്ങള്‍ വികാരി ജനറല്‍മാരായ മോണ്‍. ജോസ് കോനിക്കര, മോണ്‍. ജോസ് വല്ലൂരാന്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ജോഷി വടക്കന്‍, ജനറല്‍ കണ്‍വീനര്‍ ഫാ. ജെയ്സണ്‍ മാറോക്കി, സിആര്‍ഐ പ്രസിഡന്റ് സിസ്റ്റര്‍ സോഫി പെരേപ്പാടന്‍ എന്നിവര്‍ വായിച്ചു. ഫാ. ഫ്രാന്‍സിസ് പള്ളിക്കുന്നത്ത്, കൊട്ടേക്കാട് ഫൊറോന വികാരി ഫാ. ജോജു ആളൂര്‍, ഫൊറോന സെക്രട്ടറി സി.ജെ. ജയിംസ്, ട്രസ്റ്റി പോളി തറയില്‍ എന്നിവര്‍ പ്രസംഗിച്ചു.
137-ാം വാര്‍ഷികത്തിന്റെ പ്രതീകാത്മകമായി 137 അമ്മമാര്‍ പരമ്പരാഗത ക്രൈസ്തവ വേഷമായ മുണ്ടും ചട്ടയും അണിഞ്ഞ് മുത്തുക്കുട ചൂടിയാണ് അതിഥികളെ വരവേറ്റത്. പോപ് പോള്‍ മേഴ്സി ഹോമിലെ ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ ശിങ്കാരിമേളം അവതരിപ്പിച്ചു. കൊട്ടേക്കാട് ഫൊറോനയിലെ പത്ത് ഇടവകള്‍ മാര്‍ഗംകളി, ചവിട്ടുനാടകം, ക്രൈസ്തവ പ്രമേയങ്ങളും പാട്ടുകളുമായുള്ള ഒപ്പന, തിരുവാതിരകളി എന്നിവയടക്കമുള്ള കലാവിരുന്നും ഒരുക്കി.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?