മാനന്തവാടി: മാനന്തവാടി മേരി മാതാ കോളേജിന് നാക് അക്രിഡേറ്റഷനില്‍ എ പ്ലസ്. കോളേജുകളുടെ പാഠ്യപാഠ്യേതര പ്രവര്‍ത്തനങ്ങളും ഭൗതിക സാഹചര്യങ്ങളും വിലയിരുത്തുന്ന നാക് അക്രിഡേറ്റഷനിലാണ് മേരി മാതാ കോളേജിന് എ പ്ലസ് ഗ്രേഡ് ലഭിച്ചത്.
അക്രിഡേറ്റഷനിലെ നാലാം സൈക്കിളില്‍ ആണ് കോളേജ് ഉന്നത ഗ്രേഡ് കരസ്ഥമാക്കിയത്. ഇതോടെ ഗ്രേഡ് പോയിന്റില്‍ വയനാട്ടിലെ ഏറ്റവും ഉയര്‍ന്ന ഗ്രേഡ് പോയിന്റ് ഉള്ള മികച്ച കോളേജായി മേരി മാതാ.
ഉയര്‍ന്ന പഠനനിലവാരവും വിജയശതമാനവും ഉള്ള കോളജില്‍ മാത്തമാറ്റിക്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ്, സുവോളജി, ഫംഗ്ഷണല്‍ ഇംഗ്ലീഷ്, ഫിസിക്‌സ്, സോഷ്യല്‍ സയന്‍സ് എക്കണോമിക്‌സ്, ബി കോം ,എംഎസ് സി കമ്പ്യൂട്ടര്‍ സയന്‍സ് എന്നീ എയ്ഡഡ് കോഴ്‌സുകളും, എംഎസ്‌സി മാത്തമാറ്റിക്‌സ്, ബിഎസ്‌സി കെമിസ്ട്രി എന്നീ അണ്‍ എയ്ഡഡ് കോഴ്‌സുകളും, കമ്പ്യൂട്ടര്‍ സയന്‍സ്, സുവോളജി, മാത്തമാറ്റിക്‌സ് എന്നീ പിഎച്ച്ഡി പ്രോഗ്രാമുകളും 50 ല്‍ അധികം സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളും നിലവില്‍ ഉണ്ട്.
2024-25 അധ്യയന വര്‍ഷം മുതല്‍ നാല് വര്‍ഷ ബിരുദ പഠന രീതിയിലേക്ക് മാറാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കോളേജ് അധികൃതര്‍ അറിയിച്ചു. മാനന്തവാടി രൂപതയുടെ കീഴിലാണ് കോളജ് പ്രവര്‍ത്തിക്കുന്നത്.
Leave a Comment
Your email address will not be published. Required fields are marked with *