പുല്‍പ്പള്ളി: ജീവിതത്തിന്റെ കുറവുകളെ നിറവുകളാക്കി ഭിന്നശേഷിക്കാര്‍ പുറത്തിറക്കിയ നോട്ടുബുക്കുകള്‍ ശ്രദ്ധേ യമാകുന്നു. സ്‌കൂള്‍ തുറക്കാറായതോടെ നോട്ട് ബുക്കുകളുടെ വില്പന സജീവമാക്കുന്നതിനുള്ള തിരക്കിലാണ് കൃപാലയ സ്‌കൂള്‍ അധികൃതരും. ഇത്തവണ പതിനായിരത്തോളം നോട്ട് ബുക്കുകളാണ് തയാറാക്കിയത്.
വിദ്യാര്‍ഥികള്‍ക്ക് തൊഴിലധിഷ്ഠിത വിദ്യാഭ്യാസം നല്‍കുന്ന തിന്റെ ഭാഗമായാണ് നോട്ടുബുക്ക് നിര്‍മാണത്തില്‍ പ്രത്യേക പരിശീലനം നല്‍കുന്നത്. എല്ലാ വര്‍ഷവും അധ്യയനാരംഭം മുതല്‍ ഇവിടുത്തെ വിദ്യാര്‍ഥികള്‍ക്ക് ബുക്ക് ബൈന്‍ഡിംഗ്, നോട്ടുബുക്ക് നിര്‍മാണം തുടങ്ങിയവയില്‍ പരിശീലനം നല്‍കുന്നുണ്ട്.
പൊതുവിപണിയിലേക്കാള്‍ കുറഞ്ഞ വിലയ്ക്കാണ് കൃപാലയയില്‍നിന്നുള്ള നോട്ടുബുക്കുകള്‍ വില്ക്കുന്നത്. 15 വര്‍ഷത്തോളമായി കൃപാലയ സ്‌കൂളില്‍ നിന്ന് നോട്ട് ബുക്കുകള്‍ നിര്‍മിച്ച് വില്പന നടത്തി വരുന്നുണ്ട്. ബുക്ക് വിറ്റുകിട്ടുന്ന ലാഭത്തിന്റെ ഒരു വിഹിതം അത് നിര്‍മിച്ച വിദ്യാര്‍ഥികള്‍ ക്കുള്ളതാണെന്ന് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ആന്‍സിന പറഞ്ഞു.
വിദ്യാഭ്യാസത്തിനൊപ്പം ചെറിയൊരു വരുമാനവും വിദ്യാര്‍ഥികള്‍ക്ക് നേടിക്കൊടുക്കുകയാണ് സ്‌കൂളിന്റെ ലക്ഷ്യം. നോട്ട് ബുക്ക് നിര്‍മാണ യൂണിറ്റിന് പുറമേ എല്‍ഇഡി ബള്‍ബ്, പേപ്പര്‍ ഗ്ലാസ്, ക്രാഫ്റ്റ് തുടങ്ങിയവ നിര്‍മിക്കുന്നതിലും വി ദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കിവരുന്നു.കൂടാതെ കൃപാല കുട്ടികളുടെ ഒരു ബാന്‍ഡ് സെറ്റ് ടീമും പ്രവര്‍ത്തിക്കുന്നുണ്ട്.
ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് സ്വന്തംകാലില്‍ നില്‍ക്കാനും അഭിമാനത്തോടെ ജീവിക്കാനുമുള്ള തൊഴിലധിഷ്ടിത വിദ്യാഭ്യാസമാണ് കൃപാലയ സ്‌കൂള്‍ നല്‍കുന്നത്. ആരാധന സന്യാസിനി (എസ്എബിഎസ്) സമൂഹത്തിന്റെ മാനന്തവാടി പ്രൊവിന്‍സിന്റെ നേതൃത്വത്തിലാണ് സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്.
Leave a Comment
Your email address will not be published. Required fields are marked with *