Follow Us On

22

October

2024

Tuesday

സ്‌കൂള്‍ പാഠപുസ്തകത്തില്‍ വീണ്ടും വിശുദ്ധ ചാവറയച്ചന്‍

സ്‌കൂള്‍ പാഠപുസ്തകത്തില്‍ വീണ്ടും വിശുദ്ധ ചാവറയച്ചന്‍
തിരുവനന്തപുരം: കേരളത്തിന്റെ നവോത്ഥാന ശില്പികളില്‍ പ്രധാനിയും കേരളത്തിന്റെ സാക്ഷരതയുടെ പിതാവുമായി വിലയിരുത്തപ്പെടുന്ന വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്‍ വീണ്ടും സ്‌കൂള്‍ പാഠപുസ്തകത്തില്‍.
പുതിയ അധ്യയന വര്‍ഷത്തേക്കുള്ള 7-ാം ക്ലാസിലെ സാമൂഹികശാസ്ത്രം പുസ്തക ത്തിലാണ്  നവോത്ഥാന നായകരുടെ പട്ടികയില്‍ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചനെയും ഉള്‍പ്പെടുത്തിയിരിക്കുന്നത്.
7-ാം ക്ലാസിലെ പുസ്തകത്തില്‍ 10 വര്‍ഷത്തിനു ശേഷമാണു ചാവറയച്ചനെ ഉള്‍പ്പെടുത്തിയത്. 7-ാം ക്ലാസ് കേരള പാഠാവലിയിലെ നവോത്ഥാന ചരിത്രത്തില്‍ ചാവറയച്ചനെ ഉള്‍പ്പെടുത്താതിരുന്നത് 2022ല്‍ വിവാദം സൃഷ്ടിച്ചിരുന്നു. സാമൂഹിക പരിഷ്‌കരണത്തിനു നേതൃത്വം നല്‍കിയവരുടെ കൂട്ടത്തിലാണ് ചാവറയച്ചനെയും ഉള്‍പ്പെടുത്തിയിരിക്കുന്നത്.
 സവര്‍ണ്ണര്‍ക്കൊപ്പം പഠിക്കാന്‍ പാവപ്പെട്ട അവര്‍ണര്‍ക്ക് അവകാശം നിഷേധിച്ച് അവരെ വിദ്യാലയങ്ങളുടെ പടിക്കുപുറത്തു നിര്‍ത്തിയിരുന്ന സാമൂഹ്യ അന്തരീക്ഷം നിലനിന്നിരുന്ന കാലത്താണ് പള്ളിക്കൊപ്പം നിര്‍ബന്ധമായും പള്ളിക്കൂടം വേണമെന്ന് വിശുദ്ധ ചാവറയച്ചന്‍ പ്രഖ്യാപിച്ചത്. പള്ളിയിലെ വിലകൂടിയ കുരിശുരൂപങ്ങള്‍ വിറ്റിട്ടാണെങ്കിലും പരിസരത്തുള്ള പാവപ്പെട്ട കുട്ടികളെ പഠിപ്പിക്കാനുള്ള പള്ളിക്കൂടങ്ങള്‍ ഉണ്ടാക്കണമെന്നായിരുന്നു ചാവറയച്ചന്റെ കാഴ്ചപ്പാട്.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?