Follow Us On

01

July

2025

Tuesday

സിഎംഐ സന്യാസ സമൂഹത്തിന്റെ മുന്‍ പ്രിയോര്‍ ജനറല്‍ ഫാ. തോമസ് മാമ്പ്ര അന്തരിച്ചു

സിഎംഐ സന്യാസ സമൂഹത്തിന്റെ മുന്‍ പ്രിയോര്‍ ജനറല്‍ ഫാ. തോമസ് മാമ്പ്ര അന്തരിച്ചു
കോട്ടയം: സിഎംഐ സന്യാസ സമൂഹത്തിന്റെ മുന്‍ പ്രിയോര്‍ ജനറലും തിരുവനന്തപുരം സെന്റ് ജോസഫസ് പ്രൊവിന്‍സിന്റെ മുന്‍ പ്രോവിന്‍ഷ്യലും ചെത്തിപ്പുഴ സാന്‍ജോ ഭവന്‍ അംഗവു മായിരുന്ന റവ. ഡോ. തോമസ് മാമ്പ്ര (88) അന്തരിച്ചു. സംസ്‌കാരം നാളെ (മെയ് 24) രാവിലെ 10.30ന് ചെത്തിപ്പുഴ തിരുഹൃദയ ആശ്രമ ദൈവാലയ സെമിത്തേരിയില്‍. ഭൗതികശരീരം ഇന്നു വൈകുന്നേരം 5.30ന് ചെത്തിപ്പുഴ ആശ്രമത്തില്‍ പൊതുദ ര്‍ശനത്തിനു വയ്ക്കും.
മൂന്നു തവണ സിഎംഐ തിരുവനന്തപുരം സെന്റ് ജോസഫ്സ് പ്രവിശ്യയുടെ പ്രോവിന്‍ഷ്യല്‍ അധ്യക്ഷനായിരുന്നു. ബംഗളൂരുവിലെ ധര്‍മാരാം, പൂന കാര്‍മല്‍ വിദ്യാഭവന്‍ എന്നിവിടങ്ങളില്‍ റെക്ടര്‍, ബംഗളൂരു ക്രൈസ്റ്റ് കോളജ്, റോമിലെ അഞ്ചേലിക്കും, പാട്യാലയിലെ പഞ്ചാബി സര്‍വകലാശാല തുടങ്ങിയ കലാലയങ്ങളില്‍ അധ്യാപകനായിരുന്നു.
ഇംഗ്ലണ്ടിലെ കേംബ്രിജ് സര്‍വകലാശാലയില്‍നിന്നു തത്വശാസ്ത്രത്തിലും ബെല്‍ജിയത്തിലെ ലുവൈന്‍ സര്‍വകലാശാലയില്‍നിന്നു ദൈവശാസ്ത്രത്തിലും ഡോ ക്ടറേറ്റുകള്‍ നേടിയ റവ. ഡോ. തോമസ് മാമ്പ്ര അഞ്ച് പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?