Follow Us On

19

October

2024

Saturday

മദ്യവും മയക്കുമരുന്നും കുത്തിനിറച്ച മാധ്യമ സംസ്‌കാരം നാശത്തിലേക്ക് തള്ളിവിടും

മദ്യവും മയക്കുമരുന്നും കുത്തിനിറച്ച മാധ്യമ സംസ്‌കാരം നാശത്തിലേക്ക് തള്ളിവിടും
കൊച്ചി: മദ്യവും മയക്കുമരുന്നും കുത്തിനിറച്ച സിനിമകള്‍ ഉള്‍പ്പെടെയുള്ള ആധുനിക ദൃശ്യമാധ്യമ സംസ്‌കാരം പുതുതലമുറയെ നാശത്തിന്റെ വഴികളിലേക്ക് തള്ളിവിടുന്നുമെന്ന് കാത്തലിക് ബിഷപ്സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി സി സെബാസ്റ്റ്യന്‍. ഭരണസംവിധാനങ്ങളും ജനപ്രതിനിധികളും സാമൂഹ്യ സമുദായിക സാംസ്‌കാരിക നേതൃത്വങ്ങളും ഇതിനെതിരെ രംഗത്തുവരണമെന്നും  അദ്ദേഹം പറഞ്ഞു.
 മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെടുന്ന പുതുതലമുറയുടെ എണ്ണം സംസ്ഥാനത്ത് ക്രമാതീതമായി ഉയരുന്നത് നിസാരവല്‍ക്കരിക്കരുത്. മയക്കുമരുന്ന് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കുന്ന സംസ്ഥാനങ്ങളിലൊന്ന് കേരളമാണെന്നതിന് സര്‍ക്കാര്‍ രേഖകളും കണക്കുകളുമുണ്ട്. ഒരു തലമുറയെ ഒന്നാകെ നാശത്തിലേക്ക് തള്ളിവിടാന്‍ ഭരണ സംവിധാനങ്ങള്‍ കൂട്ടുനില്‍ക്കരുതെന്ന് വി.സി സെബാസ്റ്റ്യന്‍ പറഞ്ഞു.
അടുത്ത നാളുകളില്‍ പുറത്തിറങ്ങിയ ചില സിനിമകളും മയക്കുമരുന്നിന്റെ ഉപയോഗം ഉയര്‍ത്തിക്കാട്ടി യുവസമൂഹത്തില്‍ സാമൂഹ്യ തിന്മകളോട് ആവേശം ഉണ്ടാക്കുവാന്‍ ശ്രമിക്കുന്നത് തെറ്റായ സന്ദേശമാണ് നല്‍കുന്നത്. സമൂഹത്തിന് വഴിതെളിക്കാന്‍ ഉത്തരവാദിത്വപ്പെട്ടവര്‍ അവരെ വഴിതെറ്റിക്കാന്‍ കൂട്ടുനില്‍ക്കരുതെന്നും ഈ സാമൂഹ്യ വിപത്തിനെതിരെ പൊതുസമൂഹം ഉണരണമെന്നും അഡ്വ. വി.സി സെബാസ്റ്റ്യന്‍ പറഞ്ഞു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?