Follow Us On

09

May

2025

Friday

ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതിന്റെ പേരില്‍ 22 കാരനെ കൊലപ്പെടുത്തി

ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതിന്റെ പേരില്‍ 22 കാരനെ കൊലപ്പെടുത്തി

റായ്പൂര്‍: ഛത്തീസ്ഗഡിലെ ബാസ്തറില്‍ ക്രൈസ്തവ വിശ്വാസം സ്വീകരിച്ച 22 കാരനായ യുവാവിനെ ബന്ധുക്കള്‍ കൊലപ്പെടുത്തി. ദാര്‍ബായ്ക്കടുത്തുള്ള കപനാര്‍ എന്ന വില്ലേജില്‍ വെച്ചാണ് 22 കാരനായ കോസ കവാസിയെ അമ്മാവനും മകനും ചേര്‍ന്ന് കൊലപ്പെടുത്തിയത്.

അടുത്തകാലത്താണ് കോസ കവാസിയും ഭാര്യയും ക്രിസ്തുമതത്തില്‍ ചേര്‍ന്നത്. അതാണ് ബന്ധുക്കളെ ചൊടിപ്പിച്ചത്. കവാസിയെയും കുടുംബത്തെയും അദ്ദേഹത്തിന്റെ വില്ലേജില്‍ നിന്ന് പുറത്താക്കി സ്വന്തുക്കള്‍ തട്ടിയെടുക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. എന്നാല്‍ ഒരു കാരണവാശാലും തിരികെ അവരുടെ മതത്തിലേക്ക് വരില്ല എന്ന നിലപാട് ദമ്പതികള്‍ സ്വീകരിച്ചതോടെ കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു.

കോവാസിയുടെ അമ്മാവനായ ദാസറു കോവാസി തിരികെ തങ്ങളുടെ മതത്തിലേക്ക് വന്നാല്‍ കുറച്ച് ഭുമി തിരികെ നല്‍കാം എന്ന് പറഞ്ഞ് ചര്‍ച്ചയ്ക്കായി വിളിച്ചുവരുത്തിയതായിരുന്നു. എന്നാല്‍, കോസ കോവാസി തന്റെ തീരുമാനത്തില്‍ നിന്ന് മാറിയില്ല, അതോടെ ഒത്തുതീര്‍പ്പ് ചര്‍ച്ച അക്രമത്തില്‍ കലാശിക്കുകയും അമ്മാവനായ ദാസറു കോസ കവാസിയെ കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്തു. ഹോസ്പിറ്റലിലെത്തും മുമ്പേ അദ്ദേഹം മരണത്തിനുകീഴടങ്ങി. പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തു.

ബസ്തറിലെ ക്രൈസ്തവവിശ്വാസികള്‍ക്കും അവരുടെ വസ്തുവകകള്‍ക്കും നേരെയുള്ള അക്രമം അടുത്തകാലത്തായ പെരുകിവരികയാണെന്ന് പ്രദേശിവാസികള്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തി. ക്രൈസ്തവരെ അവരുടെ ഗ്രാമത്തില്‍ മൃതസംസ്‌ക്കാരം നടത്താന്‍ പോലും തദ്ദേശവാസികള്‍ സമ്മതിക്കുന്നില്ല. ക്രിസ്ത്യാനികളെ ഹിന്ദുത്വവാദികള്‍ ഗ്രാമങ്ങളില്‍ നിന്നും അടിച്ചോടിക്കുന്ന സംഭവങ്ങള്‍ സാധാരണമായിക്കഴിഞ്ഞു. അതുകൊണ്ടുതന്നെ ക്രൈസ്തവരും അവരുടെ കുടുംബങ്ങളും നിരന്തരമായ ഭീതിയിലാണ് കഴിയുന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ബസ്തറിലെ ഹിന്ദുത്വവാദികളുടെ ഭീഷണി വര്‍ദ്ധിച്ചിട്ടുണ്ട്. ക്രൈസ്തവരും ക്രൈസ്തവരല്ലാത്ത ആദിവാസികളുമായി സംഘര്‍ഷത്തിന് ഹിന്ദുത്വഗ്രൂപ്പുകള്‍ വളമിടുകയാണ്. അവിടെ സാമൂഹികവും സാമ്പത്തികവുമായ ബഹിഷ്‌ക്കരണമാണ് ക്രൈസ്തവര്‍ നേരിടുന്നതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?