Follow Us On

02

July

2025

Wednesday

വികലമായ മദ്യനയം തിരുത്തണം

വികലമായ മദ്യനയം തിരുത്തണം
കൊച്ചി: എല്‍ഡിഎഫ് സര്‍ക്കാരിന്റെ വികലമായ മദ്യനയം തിരുത്തണമെന്ന് കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി. കേരളത്തെ മദ്യത്തില്‍ മുക്കിക്കൊല്ലാനുള്ള സര്‍ക്കാരിന്റെ ഗൂഢ പദ്ധതികള്‍ അവസാനിപ്പിക്കുകയും വികലമായ മദ്യനയം തിരുത്തുകയും ചെയ്തില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും കത്തോലിക്കാ കോണ്‍ഗ്രസ് വ്യക്തമാക്കി.
പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി രാജീവ് കൊച്ചുപറമ്പില്‍, ഡയറക്ടര്‍ റവ.ഡോ. ഫിലിപ്പ് കവിയില്‍, ട്രഷറര്‍ ഡോ. ജോബി കാക്കശേരി, ഡോ. ജോസുകുട്ടി ജെ. ഒഴുകയില്‍, തോമസ് പീടികയില്‍, രാജേഷ് ജോണ്‍, ബേബി നെട്ടനാനി, ടെസി ബിജു, ബെന്നി ആന്റണി, ട്രീസ സെബാസ്റ്റ്യന്‍, അഡ്വ. ഗ്ലാഡിസ് ചെറിയാന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?