കൊച്ചി: മദ്യപ്രളയം സ്യഷ്ടിച്ച് സംസ്ഥാന സര്‍ക്കാര്‍ ജനദ്രോഹം തുടരുകയാണെന്നും അതിനെ ചെറുത്തുതോല്‍പ്പിക്കുമെന്നും കെസിബിസി മദ്യവിരുദ്ധ സമിതി. റസ്റ്ററന്റുകളിലും ബാറുകളിലുംകൂടി കള്ള് വില്‍ക്കാനുള്ള നീക്കം കടുത്ത ജനവഞ്ചനയാണെന്നും സംസ്ഥാന സെക്രട്ടറിമാരായ ഫാ. ജോണ്‍ അരീക്കലും പ്രസാദ് കുരുവിളയും പറഞ്ഞു.
സമര്‍ഥരും വിദഗ്ധരുമായ ജീവനക്കാര്‍ക്ക് ബുദ്ധിഭ്രമം ഉണ്ടാക്കാനാണോ ഐടി പാര്‍ക്കുകളില്‍ മദ്യവില്പനയെന്നു സര്‍ ക്കാര്‍ പറയണം. ‘ഡ്രൈ ഡേ’ പിന്‍വലിക്കുന്നത് എന്തടിസ്ഥാന ത്തിലാണെന്നും വ്യക്തമാക്കണം. സംസ്ഥാനത്തെ മുഴുവന്‍ പനകളും തെങ്ങുകളും ചെത്തിയാലും ഒരു മണിക്കൂര്‍പോലും വില്‍ക്കാനുള്ള കള്ള് ലഭിക്കില്ലെന്നിരിക്കെയാണ് റസ്റ്ററന്റുകളി ലും ബാറുകളിലുംകൂടി കള്ള് വില്‍ക്കാനുള്ള നീക്കം. മദ്യനയം തിരുത്തണമെന്നും മദ്യവിരുദ്ധ സമിതി ആവശ്യപ്പെട്ടു.
Leave a Comment
Your email address will not be published. Required fields are marked with *