Follow Us On

10

January

2025

Friday

പെരിയാര്‍ മലിനീകരണം; ഇരകളുടെ യോഗം വിളിച്ച് ആര്‍ച്ചു ബിഷപ് ഡോ. കളത്തിപ്പറമ്പില്‍

പെരിയാര്‍ മലിനീകരണം; ഇരകളുടെ യോഗം വിളിച്ച് ആര്‍ച്ചു ബിഷപ് ഡോ. കളത്തിപ്പറമ്പില്‍
കൊച്ചി: പെരിയാറിന്റെ തീരമേഖലയില്‍  രാസമാലിന്യം ഒഴുക്കിയതുവഴി ദുരിതത്തില്‍ ആയ മത്സ്യകര്‍ഷകര്‍ക്കും തൊഴില്‍ നഷ്ടമാകുന്ന മത്സ്യത്തൊഴിലാളികള്‍ക്കും     ഐക ദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട്  നാശനഷ്ടം നേരിട്ട പെരിയാറിന്റെ തീരമേഖലകളിലെ ഇടവക വികാരിമാരുടെയും മത്സ്യ മേഖലയിലെ പ്രതിനിധികളുടെയും  സംയുക്ത യോഗം ആര്‍ച്ചുബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ വിളിച്ചു ചേര്‍ത്തു.
സമയബന്ധിതമായി നഷ്ടത്തിന്റെ കണക്കെടുപ്പ് നടത്തി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും മത്സ്യത്തൊഴിലാളി ക്ഷേമനിധി ഫണ്ടില്‍ നിന്നും തുക വകയിരുത്തി ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാണിച്ചുകൊണ്ട് മുഖ്യമന്ത്രിക്ക്  നഷ്ടത്തിനിരയായവരുടെ വിവരങ്ങള്‍ സഹിതം കത്തയക്കാനും തീരുമാനിച്ചു.
പെരിയാറിന്റെ തീരമേഖലയില്‍  നാശനഷ്ടം സംഭവിച്ച മത്സ്യ കര്‍ഷകരുടെ വിവരശേഖരണം നടത്തി മറ്റ് അധികൃതര്‍ക്കും വിശദവിവരങ്ങള്‍ അടങ്ങിയ പരാതി സമര്‍പ്പിക്കും. നാശന ഷ്ടത്തെക്കുറിച്ച് പഠിക്കാനായി സെന്റ് ആല്‍ബര്‍ട്ട്‌സ് കോളേജിലെ ബന്ധപ്പെട്ട ഡിപ്പാര്‍ട്ട്‌മെന്റിനെ ചുമതലപ്പെടുത്തി. കുഫോസ് മുന്‍ രജിസ്ട്രാര്‍ ഡോ. വിക്ടര്‍ ജോര്‍ജ് പഠനത്തിന് നേതൃത്വം നല്‍കും. വിവരശേഖരണത്തിനായി തീരമേഖലയിലെ എല്ലാ പള്ളികളിലും നാളെ (മെയ് 26) മത്സ്യ കര്‍ഷകര്‍ക്കുണ്ടായ നഷ്ടങ്ങളുടെ വിശദവിവരം സമര്‍പ്പിക്കണമെന്ന് ആവശ്യ പ്പെട്ടുകൊണ്ട് അറിയിപ്പ് നല്‍കിയിട്ടുണ്ട്.
മെത്രാസനമന്ദിരത്തില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ വികാരി ജനറല്‍മാരായ മോണ്‍. മാത്യു കല്ലിങ്കല്‍, മോണ്‍. മാത്യു ഇലഞ്ഞിമറ്റം, ഫാ. എബിജിന്‍ അറക്കല്‍, ഫാ. യേശുദാസ് പഴമ്പിള്ളി, അഡ്വ. ഷെറി ജെ. തോമസ് എന്നിവര്‍ പ്രസംഗിച്ചു.
 പെരിയാറില്‍ രാസമാലിന്യം ഒഴുക്കിയതുമായി ബന്ധപ്പെട്ട മത്സ്യകര്‍ഷകര്‍ക്കുണ്ടായ നഷ്ടങ്ങളുടെ വിവര ശേഖരണം നടത്തുന്നതിനും തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കുമായി സേവ് പെരിയാര്‍ ആക്ഷന്‍ കൗണ്‍സില്‍  രൂപീകരിച്ചു.  സേവ് പെരിയാര്‍ ആക്ഷന്‍ കൗണ്‍സില്‍ വരാപ്പുഴ അതിരൂപതയുടെ ഭാരവാ ഹികളായി ഫാ. സെബാസ്റ്റ്യന്‍ മൂനുകൂട്ടുങ്കല്‍ (ചെയര്‍മാന്‍), ഫാ. വിന്‍സന്റ് നടുവിലപ്പറമ്പില്‍, ബൈജു ആന്റണി  (വൈസ് ചെയര്‍മാന്‍), ജോബി തോമസ് (കണ്‍വീനര്‍), റോയ് പാളയത്തില്‍ (സെക്രട്ടറി) എന്നിവരടങ്ങുന്ന കമ്മിറ്റിയെ തിരഞ്ഞെടുത്തു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?