Follow Us On

10

January

2025

Friday

സര്‍ക്കാരിന്റെ വികലമായ മദ്യനയം തിരുത്തണം : കത്തോലിക്ക കോണ്‍ഗ്രസ്

സര്‍ക്കാരിന്റെ വികലമായ മദ്യനയം തിരുത്തണം : കത്തോലിക്ക കോണ്‍ഗ്രസ്
പാലക്കാട് : കേരളത്തെ മദ്യ വിമുക്തമാക്കുമെന്നു പ്രഖ്യാപിച്ച് അധികാരത്തില്‍ വന്ന എല്‍ഡിഎഫ്  സര്‍ക്കാരിന്റെ വികലമായ മദ്യനയം കേരളത്തിലെ പ്രബുദ്ധരായ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും മദ്യ നയം തിരുത്തണമെന്നും കത്തോലിക്കാ കോണ്‍ഗ്രസ് പാലക്കാട് രൂപത പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു.
റസ്റ്റോറന്റുകളിലൂടെ ബിയറും, ബാറുകളിലൂടെ കള്ളും വിതരണം ചെയ്യാനും, ഡ്രൈ ഡേയില്‍ സുലഭമായി മദ്യം ലഭ്യമാക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണം. ഇതു വലിയ അഴിമതിക്ക് കളമൊരുക്കും. ടൂറിസത്തിന്റെ മറവില്‍ മദ്യ ഉത്പാദനം പ്രോത്സാഹിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കം ആശങ്ക ഉളവാക്കുന്നതാണ്. കേരളത്തെ മദ്യത്തില്‍ മുക്കിക്കൊല്ലാനുള്ള സര്‍ക്കാരിന്റെ ഗൂഡ പദ്ധതികള്‍ അവസാനിപ്പിക്കുകയും വികലമായ മദ്യനയം തിരുത്തുകയും ചെയ്തില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും കത്തോലിക്കാ കോണ്‍ഗ്രസ് മുന്നറിയിപ്പു നല്‍കി.
പാലക്കാട് രൂപത ബിഷപ് മാര്‍ പീറ്റര്‍ കൊച്ചുപുരക്കല്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു.  പ്രസിഡന്റ് തോമസ് ആന്റണി അധ്യക്ഷനായി. രൂപത ഡയറക്ടര്‍ ഫാ. ചെറിയാന്‍ ആഞ്ഞിലിമൂട്ടില്‍, ജന. സെക്രട്ടറി ജിജോ അറക്കല്‍, ട്രഷറര്‍ കെ. എഫ്. ആന്റണി, വൈസ് പ്രസിഡന്റ് ഷേര്‍ളി റാവു, ബെന്നി തെങ്ങുംപള്ളി, ബെന്നി മറ്റപ്പള്ളി, ബിജു മലയില്‍, ജോയി ഫിലിപ്പ്, സുരേഷ് വടക്കന്‍ എന്നിവര്‍ പ്രസംഗിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?