Follow Us On

13

June

2024

Thursday

ഡോ. ഡെയ്‌സന്‍ പാണേങ്ങാടന് സാഹിത്യ പുരസ്‌കാരം

ഡോ. ഡെയ്‌സന്‍ പാണേങ്ങാടന് സാഹിത്യ പുരസ്‌കാരം
തൃശൂര്‍: തൃശൂര്‍ റോട്ടറി ക്ലബ്ബിന്റെ ഈ വര്‍ഷത്തെ സാഹിത്യ പുരസ്‌കാരം എഴുത്തുകാരനും സാമൂഹ്യ പ്രവര്‍ത്തകനും തൃശൂര്‍ സെന്റ് തോമസ് കോളേജ് അധ്യാപകനുമായ ഡോ. ഡെയ്‌സന്‍ പാണേങ്ങാടന്. സാഹിത്യ രംഗത്തെയും കരിയര്‍ രംഗത്തെയും സാമൂഹ്യ- സാംസ്‌കാരിക മേഖലകളിലെയും മാധ്യമ ഇടപെടലുകള്‍ പരിഗണിച്ചാണ് പുരസ്‌കാരം നല്‍കിയത്.
തൃശൂര്‍ റോട്ടറി ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ റോട്ടറി ക്ലബ്ബ് പ്രസിഡന്റ് ലിജോ കൊള്ളന്നൂര്‍ പുരസ്‌കാരം നല്‍കി. അക്കാദമിക രംഗത്ത് മികവു തെളിയിച്ച കേരള കാര്‍ഷിക സര്‍വകാശാലയിലെ ഡോ. ആന്‍ മരിയയ്ക്ക് ക്യാഷ് അവാര്‍ഡും ഇതോടൊപ്പം സമ്മാനിച്ചു. റോട്ടറി ക്ലബ്ബ് ഭാരവാഹികളും അവാര്‍ഡ് കമ്മിറ്റിയംഗങ്ങളുമായ ഡോ. ഡേവിഡ് സാജ്,  ഡോ. രാജന്‍ എം.പി, ഡോ. കെ.പി മാണി, രാജശേഖരന്‍ നായര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?