Follow Us On

18

October

2024

Friday

ജോണ്‍ കച്ചിറമറ്റത്തിന് ചരിത്രസൂരി അവാര്‍ഡ്

ജോണ്‍ കച്ചിറമറ്റത്തിന് ചരിത്രസൂരി അവാര്‍ഡ്
കോട്ടയം: കേരള റൈറ്റേഴ്‌സ് കോണ്‍ഫ്രന്‍സ് ഏര്‍പ്പെടുത്തിയ ചരിത്രസൂരി അവാര്‍ഡ് ജോണ്‍ കച്ചിറമറ്റത്തിന്. ക്രൈസ്തവരും ദേശീയപ്രസ്ഥാനങ്ങളും, കേരളസഭാതാരങ്ങള്‍, കേരള സഭാ പ്രതികള്‍, കുണ്ടറ വിളംബരം തുടങ്ങി ഒട്ടേറെ ചരിത്രഗ്ര ന്ഥരചനകളെ പരിഗണിച്ചാണ് അവാര്‍ഡിന് തിരഞ്ഞെടുത്തത്.
ജൂണ്‍ ഒന്നിന് വൈകുന്നേരം 3.30ന് ജോണ്‍ കച്ചിറമറ്റത്തിന്റെ ഭവനത്തില്‍ നടക്കുന്ന ചടങ്ങില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആല ഞ്ചേരി അവാര്‍ഡ് സമ്മാനിക്കും. ബിഷപ് മാര്‍ ജോസഫ് കല്ലറ ങ്ങാട്ട്, ദീപിക ചീഫ് എഡിറ്റര്‍ റവ.ഡോ. ജോര്‍ജ് കുടിലില്‍, ഡോ. ചാള്‍സ് ഡയസ്, അഡ്വ. ജേക്കബ് അറയ്ക്കല്‍, അഡ്വ ബിജു പറയന്നിലം തുടങ്ങിയവര്‍ ആശംസകളര്‍പ്പിക്കും.
എകെസിസി പ്രസിഡന്റ്, സെക്രട്ടറി തുടങ്ങിയ നിലകളില്‍ പ്ര വര്‍ത്തിച്ച ജോണ്‍ കച്ചിറമറ്റത്തിനു കേരള സഭാതാരം അവാര്‍ഡ്, ബെഞ്ചമിന്‍ ബെയ്ലി അവാര്‍ഡ്, മാര്‍ കരിയാറ്റി അവാര്‍ഡ്, സിസ്റ്റര്‍ മേരി ബനീഞ്ഞ അവാര്‍ഡ്, സഭാ രത്‌നം അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?