കെയ്‌റോ/ഈജിപ്ത്: സ്വവര്‍ഗലൈംഗികതയെ അപലപിക്കുന്ന കോപ്റ്റിക്ക് ഓര്‍ത്തഡോക്‌സ് സഭാ സിനഡിന്റെ പ്രസ്താവനയോട് കത്തോലിക്ക സഭ യോജിക്കുന്നതായി കര്‍ദിനാള്‍ വിക്ടര്‍ മാനുവല്‍ ഫെര്‍ണാണ്ടസ്. പഴയനിയമവും പുതിയനിയമവും ഒരേലിംഗത്തില്‍പ്പെട്ടവര്‍ തമ്മിലുള്ള ലൈംഗികബന്ധത്തെ അപലപിക്കുകയും ഇതിനെതിരെ മുന്നറിയിപ്പ് നല്‍കുകയും വിലക്കുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ കോപ്റ്റിക്ക് ഓര്‍ത്തഡോക്‌സ് സഭയും സ്വവര്‍ഗലൈംഗികബന്ധത്തെയും വിവാഹത്തിന് പുറത്തുള്ള എല്ലാ ലൈംഗികബന്ധങ്ങളെയും നിരാകരിക്കുന്നതായുള്ള പ്രസ്താവനയോടാണ് കത്തോലിക്ക സഭയും യോജിക്കുന്നതായി കര്‍ദിനാള്‍ വിക്ടര്‍ മാനുവല്‍ ഫെര്‍ണാണ്ടസ് വ്യക്തമാക്കിയത്.
ലേവ്യര്‍ 18:22, ലേവ്യര്‍ 20:13, റോമ. 1:26-28, 1 കൊറി. 6:9-10 തുടങ്ങിയ ബൈബിള്‍ ഭാഗങ്ങള്‍ ഉദ്ധരിച്ചുകൊണ്ടാണ് കോപ്റ്റിക്ക് ഓര്‍ത്തഡോക്‌സ് സഭ സിനഡ് നിലപാട് വ്യക്തമാക്കിയിരുന്നത്. സ്വവര്‍ഗലൈംഗികാഭിമുഖ്യമുള്ളവര്‍
സ്വര്‍വര്‍ഗാഭിമുഖ്യം പുലര്‍ത്തുന്നവര്‍ക്ക് ആശിര്‍വാദം നല്‍കാന്‍ അനുവാദം നല്‍കുന്ന ഫിദൂസിയ സപ്പ്‌ളിക്കന്‍സ് എന്ന രേഖ പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്ന് കത്തോലിക്ക സഭയുമായുള്ള ദൈവശാസ്ത്ര സംവാദങ്ങള്‍ കോപ്റ്റിക്ക് ഓര്‍ത്തഡോക്‌സ് സഭ നിറുത്തിവച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് കര്‍ദിനാള്‍ വിക്ടര്‍ മാനുവല്‍ ഫെര്‍ണാണ്ടസ് ഈജിപ്തിലെത്തി കോപ്റ്റിക്ക് ഓര്‍ത്തഡോക്‌സ് സഭാതലവന്‍ പോപ്പ് ത്വാദ്രോസ് രണ്ടാമനുമായി കൂടിക്കാഴ്ച നടത്തിയത്. സ്വവര്‍ഗാഭിമുഖ്യം പുലര്‍ത്തുന്നവര്‍ തമ്മിലുള്ള ബന്ധത്തിനുള്ള ആശിര്‍വാദമല്ല ഇതെന്നും മറിച്ച് വ്യക്തികള്‍ക്കുള്ള ആശിര്‍വാദമാണിതെന്നും കര്‍ദിനാള്‍ വിശദീകരിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *