ഇരിങ്ങാലക്കുട: ദിവ്യകാരുണ്യത്തെ ആസ്പദമാക്കിയുള്ള ‘സന്തോഷത്തിന്റെ കാവല്‍ക്കാരന്‍’ എന്ന ഷോര്‍ട് ഫിലിം ശ്രദ്ധേയമാകുന്നു. ഒരു വൈദികന്റെ ജീവിത വഴികളെ ബന്ധപ്പെടുത്തിയിട്ടുള്ളതാണ് കഥാപശ്ചാത്തലമെങ്കിലും ഏവരെയും സ്വാധീനിക്കുന്ന ചില വിശുദ്ധ വിചാരങ്ങള്‍കൂടി ‘സന്തോഷത്തിന്റെ കാവല്‍ക്കാരന്‍’ ജനമനസുകളിലേക്ക് കൊണ്ടുവരുന്നുണ്ട്. പരിയാരം ഇടവക വികാരി ഫാ. വില്‍സന്‍ എലുവത്തിങ്കല്‍ കൂനന്‍ ഇതില്‍ മികച്ച ഒരു വേഷം ചെയ്തിട്ടുണ്ട്.
ദിവ്യകാരുണ്യ നാഥനായ യേശുക്രിസ്തുവിലാണ് യഥാര്‍ത്ഥ സന്തോഷം എന്ന ആശയത്തെ ആസ്പദമാക്കിയിട്ടുള്ള ഷോര്‍ട് ഫിലിമിന് ഇരങ്ങാലക്കുട രൂപതാധ്യക്ഷന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ ആശംസകള്‍ നേര്‍ന്നു. ബിഷ്പ് ഹൗസില്‍ നടന്ന ചടങ്ങില്‍ ഷോര്‍ട് ഫിലിം സംവിധായകന്‍ പ്രിന്‍സ് ഡേവീസ് തെക്കൂടന്‍, ക്യാമറാമാന്‍ അഖില്‍ റാഫേല്‍, പ്രഥാന കഥാപാത്രം ചെയ്ത ഷോണി തെക്കൂടന്‍, പ്രൊഡൂസര്‍ ആനി ഡേവീസ് എന്നിവര്‍ സന്നിഹിതരായിരുന്നു.
ദിവ്യകാരുണ്യ കോണ്‍ഗ്രസ് നടക്കുന്ന ഇരിങ്ങാലക്കുട രൂപതയില്‍ ഇത്തരത്തില്‍ ഒരു ഫിലിം ചെയ്യാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്ന് സംവിധായകന്‍ പ്രിന്‍സ് ഡേവീസ് പറഞ്ഞു. കരുവന്നൂര്‍ സെന്റ് മേരീസ് ഇടവകാംഗമായ പ്രിന്‍സ് ഡേവീസ് തെക്കൂടന്‍ കൊടകര സഹൃദയ ഓട്ടോണമസ് എഞ്ചിനീയറിംഗ് കോളേജില്‍ മീഡിയ കോഓര്‍ഡിനേറ്ററാണ്.
കരുവന്നൂര്‍, ചെറിയ പാലം, ഇരിങ്ങാലക്കുട, എടത്തിരുത്തി എന്നിവിടങ്ങളിലാണ് പ്രഥാനമായും ചിത്രീകരണം നടന്നത്. ജോസ് ഇലഞ്ഞിക്കലാണ് കോപ്രൊഡൂസര്‍ , എഡിറ്റര്‍ വിബിന്‍ മാത്യു, സൗണ്ട് ഡിസൈന്‍ സിനോജ് ജോസ്, പോസ്റ്റര്‍ ഡിസൈന്‍ ഐബി മൂര്‍ക്കനാട്.
വീഡിയോ ലിങ്ക്:
Leave a Comment
Your email address will not be published. Required fields are marked with *