Follow Us On

12

July

2025

Saturday

ചരിത്രമായി ഇടുക്കി രൂപതാ അള്‍ത്താര ബാലസംഗമം

ചരിത്രമായി ഇടുക്കി രൂപതാ അള്‍ത്താര ബാലസംഗമം
ഇടുക്കി: ഇടുക്കി രൂപതാ അള്‍ത്താരബാല സംഗമം അവിസ്മരണീയമായി. ആദ്യമായാണ് രൂപതലത്തില്‍ അള്‍ത്താര ബാലന്‍മാരെ ഒരുമിച്ച് ചേര്‍ക്കുന്നത്. ഇടുക്കി രൂപതാ ചെറുപുഷ്പ മിഷന്‍ ലീഗിന്റെയും വൊക്കേഷന്‍ ബ്യൂറോയുടെയും നേതൃത്വത്തിലാണ് ബാലസംഗമം സംഘടിപ്പിച്ചത്. രൂപതയുടെ ആറ് കേന്ദ്രങ്ങളിലായി നടത്തിയ സംഗമത്തില്‍ വിവിധ ഇടവകകളില്‍ നിന്നായി 850ലധികം അള്‍ത്താരബാലന്മാര്‍ സംഗമിച്ചു.
അടിമാലി, കരിമ്പന്‍, മുരിക്കാശേരി, ആനച്ചാല്‍, ഇരട്ടയാര്‍, വെള്ളയാംകുടി എന്നീ കേന്ദ്രങ്ങളിലായിരുന്നു അള്‍ത്താര ബാലസംഗമം നടന്നത്. വൈദികരും വൈദിക വിദ്യാര്‍ഥികളും സന്യസ്ഥരും അല്മായരും അടങ്ങുന്ന 50 ഓളം വരുന്ന പരിശീലകര്‍ വിവിധ കേന്ദ്രങ്ങളിലെ സംഗമങ്ങള്‍ക്ക് നേതൃത്വം നല്‍കി. ആരാധനക്രമ ശുശ്രൂഷകളില്‍ തങ്ങള്‍ നടത്തുന്ന ശുശ്രൂഷകളുടെ പ്രാധാന്യത്തെ കുറിച്ച് അവരെ ബോധ്യപ്പെടു ത്തുകയും ദൈവാലയത്തിന്റെ അതിവിശുദ്ധിയിടങ്ങളില്‍ വ്യാപരിക്കുന്ന അവര്‍ ജീവിതത്തില്‍ സൂക്ഷിക്കേണ്ട വിശുദ്ധി യെക്കുറിച്ച് അവബോധം ഉളവാക്കുകയും ചെയ്യുകയായിരുന്നു സംഗമത്തിന്റെ ലക്ഷ്യം.
ആള്‍ക്കാര ബാലന്മാരുടെ ഇത്തരം സംഗമങ്ങള്‍ തുടര്‍ന്നും നടത്തുമെന്നും ഇത്തരം കൂടിച്ചേരലുകള്‍ അവരെ സഭയോടും വിശ്വാസകാര്യങ്ങളോടും ചേര്‍ന്നുനില്‍ക്കാന്‍ പ്രേരിപ്പിക്കുമെന്നും നല്ല ദൈവവിളികള്‍ വളര്‍ന്നുവരുവാന്‍ ഇത് ഇടവരുത്തുമെന്നും ഇടുക്കി രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ പറഞ്ഞു.
ക്ലാസുകളിലും ആരാധനയിലും സജീവമായി പങ്കെടുത്ത് ഉത്സാഹത്തോടെയാണ് അള്‍ത്താരബാലന്മാര്‍ തിരികെ മടങ്ങിയത്. ക്രിസ്തു ജ്യോതി വിശ്വാസപരിശീലന കേന്ദ്രത്തിന്റെ ഡയറക്ടര്‍ ഫാ. ഫിലിപ്പ് ഐക്കര, വൊക്കേഷന്‍ ബ്യൂറോ ഡയറക്ടര്‍ ഫാ. അമല്‍ മണിമലക്കുന്നേല്‍, മിഷന്‍ ലീഗ് രൂപതാ പ്രസിഡന്റ് സെസില്‍ ജോസ്, സിസ്റ്റര്‍ സ്റ്റാര്‍ലറ്റ് സിഎംസി, ഫാ. ജെയിംസ് കാവുങ്കല്‍, ഫാ. അമല്‍ താണോലില്‍, ഫാ. ജോബി പുളിക്കക്കുന്നേല്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?