Follow Us On

10

January

2025

Friday

ശാലോം ദൈവപരിപാലനയുടെ സാക്ഷ്യം: ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍

ശാലോം ദൈവപരിപാലനയുടെ സാക്ഷ്യം: ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍
പെരുവണ്ണാമൂഴി: ദൈവപരിപാനയുടെ സാക്ഷ്യമായിട്ടാണ് ശാലോമിനെ കാണുന്നതെന്ന് കോഴിക്കോട് രൂപതാധ്യക്ഷനും ശാലോമിന്റെ പേട്രണുമായ ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍. ശാലോം ടിവി 20-ാം വര്‍ഷത്തിലേക്ക് പ്രവേശിച്ചതിന്റെയും ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കലിന്റെ മെത്രാഭിഷേകത്തിന്റെ രജതജൂബിലി ആഘോഷത്തിന്റെയും ഭാഗമായി ശാലോം ഓഡിറ്റോറിയത്തില്‍ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മനുഷ്യരുടെ നിലവിളികള്‍ക്കുള്ള ഉത്തരമാണ് ദൈവവിളികള്‍. അതുപോലെ മനുഷ്യരുടെ നിലവിളികള്‍ക്കുള്ള ഉത്തരമായിട്ട് ദൈവം ഉയര്‍ത്തിക്കൊണ്ടുവന്ന പ്രസ്ഥാനമാണ് ശാലോം. ദൈവം കൈപിടിച്ചു നടത്തിയ വര്‍ഷങ്ങളെ ഓര്‍ത്ത് ദൈവത്തിന് നന്ദിപറയണമെന്ന് ഡോ. ചക്കാലയ്ക്കല്‍ പറഞ്ഞു.
മനുഷ്യരുടെ ഹൃദയങ്ങളെ ദൈവം ജ്വലിപ്പിച്ച മാധ്യമമാണ് ശാലോം ടിവി.  ദൈവം ഉയര്‍ത്തിക്കൊണ്ടുവന്ന ഈ സ്ഥാപനം എന്നും നിലനില്ക്കണം. അതിനായി പരിശുദ്ധാത്മാവിന്റെ ശക്തി സ്വീകരിച്ചുകൊണ്ട് മുന്നോട്ടുപോകണം. ഇന്നുവരെ ശാലോമിനെ അനുഗ്രഹിച്ച ദൈവത്തിന്റെ കരങ്ങള്‍ തുടര്‍ന്നും ശാലോമിനെ  അനുഗ്രഹിക്കട്ടെ എന്നു പ്രാര്‍ത്ഥിക്കുകയാണെന്ന് ബിഷപ് ചക്കാലയ്ക്കല്‍ പറഞ്ഞു.  മെത്രാഭിഷേകത്തിന്റെ രജജൂബിലി ആഘോഷിക്കുമ്പോള്‍ ദൈവം അനുഗ്രഹിച്ച 25 വര്‍ഷങ്ങളെ ഓര്‍ത്ത് ദൈവത്തിന് നന്ദിപറയുകയാണെന്ന് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ പറഞ്ഞു.
ശാലോം സ്ഥാപകന്‍ ഷെവലിയാര്‍ ബെന്നി പുന്നത്തറ അധ്യക്ഷത വഹിച്ചു. പ്രശസ്ത സംഗീത സംവിധായകന്‍ അല്‍ഫോന്‍സ് ജോസഫ്, ശാലോം ടി.വിയുടെ ചെയര്‍മാനും സണ്‍ഡേ ശാലോം അസോസിയേറ്റ് എഡിറ്ററുമായ ഫാ. ജോസഫ് വയലില്‍ സിഎംഐ, പടത്തുകടവ് ഇടവക വികാരി ഫാ. ഫ്രാന്‍സിസ് വെള്ളമാക്കല്‍, എംഎസ്എംഐ സന്യാസ സമൂഹത്തിന്റെ സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ എല്‍സി വടക്കേമുറി എംഎസ്എംഐ  എന്നിവര്‍ പ്രസംഗിച്ചു. ശാലോം മാനേജിംഗ് ട്രസ്റ്റി കെ.ജെ മാത്യു സ്വാഗതവും ശാലോം ടിവി സീനിയര്‍ മാനേജര്‍ സക്കറിയാസ് അഗസ്റ്റ്യന്‍ നന്ദിയും പറഞ്ഞു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?