Follow Us On

09

January

2025

Thursday

ആര്‍ച്ചുബിഷപ് എമരിറ്റസ് തുമ്മാ ബാല ദിവംഗതനായി

ആര്‍ച്ചുബിഷപ് എമരിറ്റസ് തുമ്മാ ബാല ദിവംഗതനായി
ഹൈദരാബാദ്: ഹൈദരാബാദ് അതിരൂപതാ മുന്‍ ആര്‍ച്ചുബിഷപ് തുമ്മാ ബാല ദിവംഗതനായി. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കേയാണ് അന്ത്യം സംഭവിച്ചത്. 80 വയസായിരുന്നു. മൃതസംസ്‌കാരം പിന്നീട്.
1987-95 കാലയിളവില്‍ തെലുങ്ക് റീജിയണല്‍ യൂത്ത് കമ്മീഷന്‍ ചെയര്‍മാനായും 2002-2006 വരെ സിബിസിഐ ഹെല്‍ത്ത് കമ്മീഷന്റെ ചെയര്‍മാന്‍  നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.  1987 മുതല്‍ 2011 വരെ വാറങ്കല്‍ രൂപതയുടെ മെത്രാനായും 2011 മുതല്‍ 2020 വരെ ഹൈദരാബാദ് അതിരൂപതയുടെ ആര്‍ച്ചുബിഷപ്പായും സേവനമനുഷ്ടിച്ചിട്ടുണ്ട്.
1944 ഏപ്രില്‍ 24ന് വാറങ്കല്‍ രൂപതയിലെ നരിമെട്ടയിലാണ് ജനനം. 1970 ഡിസംബര്‍ 21ന് വൈദികനായി അഭിഷിക്തനായി.1986 നവംബര്‍ 17ന്  42 -ാം വയസിലാണ് അദ്ദേഹം വാറങ്കലിലെ രണ്ടാമത്തെ ബിഷപ്പായി നിയമിതനാകുന്നത്. 75 വയസ് തികഞ്ഞിതിനെ തുടര്‍ന്ന് 2020 നവംബര്‍ 19-ന്  ഹൈദരാബാദ് അതിരൂപതയുടെ അജപാലന ശുശ്രൂഷയില്‍ നിന്നുള്ള അദ്ദേഹത്തിന്റെ രാജി ഫ്രാന്‍സിസ് മാര്‍പാപ്പ സ്വീകരിച്ചു.
വിജയവാഡ രൂപതയിലെ നുസിവിഡിലുള്ള സെന്റ് പോള്‍സ് റീജിയണല്‍ കാറ്റക്കിസ്റ്റ്സ് ട്രെയിനിംഗ് സെന്റര്‍ റെക്ടര്‍, ഹൈദരാബാദിലെ സെന്റ് ജോണ്‍സ് റീജിയണല്‍ സെമിനാരിയില്‍ മതബോധന  പ്രഫസര്‍ തുടങ്ങിയ  പദവികളും വഹിച്ചിട്ടുണ്ട്.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?