Follow Us On

10

January

2025

Friday

കെസിബിസി വര്‍ഷകാലസമ്മേളനം ജൂണ്‍ നാല് മുതല്‍…

കെസിബിസി വര്‍ഷകാലസമ്മേളനം ജൂണ്‍ നാല് മുതല്‍…

കൊച്ചി: കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ വര്‍ഷകാലസമ്മേളനം ജൂണ്‍ 4,5,6 തീയതികളില്‍ കേരള കത്തോലിക്കാസഭയുടെ ആസ്ഥാന കാര്യാലയമായ പിഒസിയില്‍ നടക്കും. നാലിന് രാവിലെ 10 മണിക്ക് സമര്‍പ്പിത സമൂഹങ്ങളുടെ മേജര്‍ സുപ്പീരിയര്‍മാരുടെയും കെസിബിസിയുടെയും സംയുക്തയോഗം കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്യും. കെസിബിസി റിലീജിയസ് കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ഡോ. പോളി കണ്ണൂക്കാടന്‍ അധ്യക്ഷത വഹിക്കും.

സമര്‍പ്പിതരായ വ്യക്തികള്‍ക്ക് സഭയിലെ യുവജനങ്ങളെ എങ്ങനെ പ്രോത്സാഹിപ്പിക്കാനാകും എന്ന വിഷയത്തെക്കുറിച്ച് റവ. ഡോ. അഗസ്റ്റിന്‍ സ്റ്റീജന്‍ ഒ.സി.ഡി. ക്ലാസ് നയിക്കും. വൈകിട്ട് 6 മണിക്ക് കെസിബിസി സമ്മേളനം ആരംഭിക്കും. 5, 6 തീയതികളില്‍ കേരളസഭാ നവീകരണത്തെക്കുറിച്ചും വൈദിക പരിശീലനം സംബന്ധിച്ചും മാര്‍പാപ്പാ പ്രഖ്യാപിച്ചിട്ടുള്ള ജൂബിലി വര്‍ഷം 2025-ന്റെ ആഘോഷത്തെക്കുറിച്ചും സഭയും സമൂഹവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സ്വീകരിക്കേണ്ട നിലപാടുകളെയും നടപടികളെയും സംബന്ധിച്ചും കേരള കത്തോലിക്കാ മെത്രാന്‍ സമിതി ചര്‍ച്ച ചെയ്യും. കേരളത്തിലെ എല്ലാ കത്തോലിക്കാ രൂപതകളുടെയും മെത്രാന്മാര്‍ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. ജേക്കബ് ജി പാലയ്ക്കാപ്പിള്ളി അറിയിച്ചു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?