Follow Us On

08

September

2024

Sunday

സീറോമലബാര്‍ സിനഡിന്റെ പ്രത്യേക സമ്മേളനം

സീറോമലബാര്‍ സിനഡിന്റെ പ്രത്യേക സമ്മേളനം

കാക്കനാട്: സീറോമലബാര്‍ സഭയുടെ മുപ്പത്തിരണ്ടാമത് മെത്രന്‍ സിനഡിന്റെ ഒരു പ്രത്യേക സമ്മേളനം 2024 ജൂണ്‍ 14 വെള്ളിയാഴ്ച്ച വൈകിട്ട് 5.00 മുതല്‍ 7.00 വരെ ഓണ്‍ലൈനില്‍ ചേരുന്നു.

ഇതു സംബന്ധിച്ച വിജ്ഞാപനം സഭയുടെ പിതാവും തലവനുമായ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ പിതാവ് ഇന്നലെ മെത്രാന്മാര്‍ക്ക് നല്കി.

ഏകീകൃത വിശുദ്ധ കുര്‍ബ്ബാനയര്‍പ്പണരീതി എറണാകുളം-അങ്കമാലി അതിരൂപതയില്‍ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച് തീരുമാനിക്കുന്നതിനാണ് പ്രത്യേക സിനഡുസമ്മേളനം വിളിച്ചു ചേര്‍ത്തിരിക്കുന്നത്.

മറ്റു വിഷയങ്ങളൊന്നും ഈ സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യുന്നതല്ലെന്ന് മേജര്‍ ആര്‍ച്ച്ബിഷപ് നല്‍കിയ വിജ്ഞാപനത്തില്‍ അറിയിച്ചു.

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?