Follow Us On

21

April

2025

Monday

സഭാ സ്ഥാപനങ്ങളും കാമ്പസുകളും ഹരിത സമൃദ്ധമാക്കണം

സഭാ സ്ഥാപനങ്ങളും  കാമ്പസുകളും ഹരിത  സമൃദ്ധമാക്കണം

പാലാ: മനുഷ്യനും പ്രകൃതിയുമായുള്ള അഭേദ്യ ബന്ധം സഭയെന്നും ഉയര്‍ത്തി പിടിക്കുന്നതായും സഭാ സ്ഥാപനങ്ങളെയും കാമ്പസുകളെയും ഇടവക തലത്തില്‍ ഗ്രാമങ്ങളെയും ഹരിത സമൃദ്ധമാക്കാന്‍ നമുക്കാവണമെന്നും പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്. ഫലവൃക്ഷങ്ങളാലും പച്ചക്കറി വിഭവങ്ങളാലും സമൃദ്ധമായ ഹരിത ഗ്രാമങ്ങള്‍ സൃഷ്ടിക്കുവാന്‍ ലക്ഷ്യം വെച്ചു കൊണ്ട് അന്താരാഷ്ട്ര പരിസ്ഥിതി ദിനത്തിത്തോടനുബന്ധിച്ച് ‘ഹരിത ഗ്രാമം സുസ്ഥിര ഗ്രാമം ‘ എന്ന പേരില്‍ പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി ആവിഷ്‌കരിച്ച കര്‍മ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിഷപ്ഹൗസ് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ വികാരി ജനറാള്‍ മോണ്‍ ജോസഫ് തടത്തില്‍ അധ്യക്ഷനായിരുന്നു. പ്രൊക്യുറേറ്റര്‍ ഫാ.ജോസഫ് മുത്തനാട്ട്, ഡയറക്ടര്‍ ഫാ. തോമസ് കിഴക്കേല്‍, അസി.ഡയറക്ടര്‍മാരായ ഫാ.ജോസഫ് താഴത്തുവരിക്കയില്‍, ഫാ. ഇമ്മാനുവല്‍ കാഞ്ഞിരത്തുങ്കല്‍, എഫ്.പി.ഒ ഡിവിഷന്‍ മാനേജര്‍ ഡാന്റീസ് കൂനാനിക്കല്‍, സ്റ്റാഫ് സെക്രട്ടറി ജോയി മടിയ്ക്കാങ്കല്‍, പാലാ സാന്‍തോം എഫ്പിഒ ചെയര്‍മാന്‍ സിബി കണിയാംപടി തുടങ്ങിയവര്‍ പ്രസംഗിച്ചു. ഓഫീസ് മാനേജര്‍ സിസ്റ്റര്‍ ലിറ്റില്‍ തെരേസ്, ചീഫ് അക്കൗണ്ടന്റ് ജോസ് നെല്ലിയാനി, പ്രൊജക്ട് ഓഫീസര്‍ പി.വി.ജോര്‍ജ്, അക്കൗണ്ട് ഓഫീസര്‍മാരായ ക്ലാരിസ് ചെറിയാന്‍, ഷീബാ ബെന്നി, മാര്‍ക്കറ്റിങ്ങ് ഓഫീസര്‍ ജസ്റ്റിന്‍ ജോസഫ്, സോണ്‍ കോര്‍ഡിനേറ്റര്‍ സൗമ്യാ ജയ്‌സ്, ജിസ്‌മോള്‍ ജോസ്, ഷിബു മൊളോപറമ്പില്‍, രാജു കൊമ്പനാല്‍, ജോര്‍ജ് ഫ്രാന്‍സീസ്, ടോമി മരുതോലി, ജോയി പുളിക്കക്കുന്നേല്‍, സിസി ജോസഫ് , മരിയ ജോസ്, സിന്‍സി സണ്ണി തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം കൊടുത്തു.

സ്ഥാപനങ്ങളിലേക്കുള്ള ഫലവൃക്ഷ തൈകളുടെ വിതരണോദ്ഘാടനം ബിഷപ്ഹൗസ് ഫിനാന്‍സ് ഓഫീസര്‍ ഫാ.ജോസഫ് മുത്തനാട്ടിനും വീടുകളിലേക്കുള്ള ഫലവൃക്ഷ തൈ വിതരണോദ്ഘാടനം ഷിബു മൊളോപറമ്പിലിനും നല്‍കി ബിഷപ് നിര്‍വഹിച്ചു. നാടന്‍, വിദേശ ഫലവൃക്ഷങ്ങളും ഹൈബ്രിഡ് പച്ചക്കറി തൈകളും രൂപതയിലുടനീളം സബ്‌സിഡി നിരക്കില്‍ പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്യും. ജൈവകൃഷി മുറകളും ഉല്‍പ്പന്ന സംഭരണ, സംസ്‌കരണ വിപണന പ്രവര്‍ത്തനങ്ങളും അഗ്രിമ റൂറല്‍ മാര്‍ക്കറ്റുകളിലൂടെയും സണ്‍ഡേ മാര്‍ക്കറ്റിലൂടയും നടപ്പിലാക്കുകയും കര്‍ഷക ഉല്‍പ്പാദക കമ്പനികളുടെ നേതൃത്വത്തില്‍ കാര്‍ഷിക മൂല്യവര്‍ധിത യൂണിറ്റുകള്‍ ആരംഭിക്കുകയും ചെയ്യും. അഗ്രിമ സെന്‍ട്രല്‍ നഴ്‌സറിയുടെ സഹകരണത്തോടെ എല്ലാ ഇടവകപള്ളികള്‍ തോറും ഫലവൃക്ഷ, പച്ചക്കറി തൈകളുടെ വിതരണവും സംഘടിപ്പിക്കുമെന്ന് ഡയറക്ടര്‍ ഫാ.തോമസ് കിഴക്കേല്‍ പറഞ്ഞു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Don’t want to skip an update or a post?