ഇടുക്കി: കെസിഎസ്എല്‍ സംസ്ഥാന തലത്തില്‍ ഉജ്വല വിജയം നേടി ഇടുക്കി രൂപത. കഴിഞ്ഞ വര്‍ഷത്തെ മികച്ച പ്രവര്‍ ത്തനങ്ങള്‍ക്ക് രൂപത ഒന്നാം സ്ഥാനം കരസ്ഥമാക്കി. രൂപതകളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളിലെ കുട്ടികളുടെ സമഗ്ര വികസനത്തിനായി പ്രവര്‍ത്തിക്കുന്ന കത്തോലിക്കാ വിദ്യാര്‍ത്ഥി സംഘടനയാണ് കെസിഎസ്എല്‍. കഴിഞ്ഞ വര്‍ഷം ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ വഴി സംഘടനയെ മുന്നോട്ട് നയിച്ചാണ് കേരള സഭയിലെ മികച്ച രൂപതയായി തിരഞ്ഞെടുക്കപ്പെട്ടത്. പാലാരിവട്ടം പിഒസിയില്‍ നടന്ന യോഗത്തില്‍ കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍ ചെയര്‍മാനും കെസിഎസ്എല്‍ രക്ഷാധികാരിയുമായ ബിഷപ് ഡോ. ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസാണ് പ്രഖ്യാപനം നടത്തിയത്.
സംസ്ഥാന തലത്തില്‍ മികച്ച യു.പി സ്‌കൂളായി നാരകക്കാനം സെന്റ് ജോസഫ് സ്‌കൂളും മികച്ച ഹൈസ്‌കൂളായി ഇരട്ടയാര്‍ സെന്റ് തോമസ് ഹൈസ്‌കൂളും, മികച്ച രണ്ടാമത്തെ ഹയര്‍ സെക്കന്ററി സ്‌കൂളായി മുരിക്കാശേരി സെന്റ് മേരീസ് ഹയര്‍ സെക്കന്ററി സ്‌കൂളും തിരഞ്ഞെടുക്കപ്പെട്ടു. ജൂണ്‍ 15 ന് വരാപ്പുഴയില്‍ നടക്കുന്ന സമ്മേളനത്തില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും.
രൂപതാ രക്ഷാധികാരി മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍, മോണ്‍. ജോസ് പ്ലാച്ചിക്കല്‍, ഫാ. ജോര്‍ജ് തകിടിയേല്‍, രൂപതാ ഡയറക്ടര്‍ ഫാ. അമല്‍ മണിമലക്കുന്നേല്‍, മുന്‍ ഡയറക്ടര്‍ ഫാ. ജേക്കബ് മങ്ങാടംപള്ളി, രൂപത പ്രസിഡന്റ് മനോജ് ചാക്കോ, മുന്‍ പ്രസിഡന്റ് സിബിച്ചന്‍ ജോസഫ്, ജോയിന്റ് ഡയറക്ടര്‍ സിസ്റ്റര്‍ സ്റ്റെല്ല എസ്. എച്ച് , വൈസ് പ്രസിഡന്റ് ജോസിയാമോള്‍ ജോസ്, ഓര്‍ഗനൈസര്‍ അരുണ്‍ ആന്റണി, മറ്റു രൂപത ഭാരവാഹികള്‍, റീജിയണല്‍ കോ-ഓര്‍ഡിനേറ്റര്‍മാര്‍, യൂണിറ്റ് ആനിമേറ്റര്‍മാര്‍ എന്നിവരുടെ കൂട്ടായ പ്രവര്‍ത്തനങ്ങളാണ് ഈ തിളക്കമാര്‍ന്ന വിജയത്തിന് കാരണമായത്.
Leave a Comment
Your email address will not be published. Required fields are marked with *