Follow Us On

21

September

2024

Saturday

ആതുരാലയങ്ങള്‍ മനുഷ്യസ്‌നേഹത്തിന്റെ മുഖമാകണം

ആതുരാലയങ്ങള്‍ മനുഷ്യസ്‌നേഹത്തിന്റെ മുഖമാകണം
മുണ്ടക്കയം: ആതുരാലയങ്ങള്‍ മാനവിക ദര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളണമെന്നും അവ മനുഷ്യസ്‌നേഹത്തിന്റെ മുഖമാകണമെന്നും കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍. മുണ്ടക്കയം മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലില്‍ പുതിയതായി നിര്‍മ്മിച്ച മദര്‍ & ചൈല്‍ഡ് സെന്ററും അത്യാഹിത വിഭാഗവും നാടിന് സമര്‍പ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. 1965 ല്‍ സ്ഥാപിതമായ മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റല്‍ എപ്പോഴും സാധാരണക്കാരുടെ പക്ഷം ചേരുവാനും സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുവാനും ശ്രദ്ധിച്ചിരുന്നുവെന്ന് മാര്‍ പുളിക്കല്‍ പറഞ്ഞു.
 സമ്മേളനത്തില്‍ കാഞ്ഞിരപ്പള്ളി മുന്‍ രൂപത അധ്യക്ഷന്‍ ബിഷപ്പ് മാര്‍ മാത്യു അറയ്ക്കല്‍ മുഖ്യസന്ദേശം നല്‍കി, മുണ്ടക്കയം മെഡിക്കല്‍ ട്രസ്റ്റ് പ്രസിഡന്റ് ഫാ. ബോബി മണ്ണംപ്ലാക്കല്‍, ഡയറക്ടര്‍ ഫാ. സോജി കന്നാലില്‍, അഡ്മിനിസ്‌ട്രേറ്റര്‍ ഫാ. ദീപു പുത്തന്‍പുരയ്ക്കല്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. സിജു ഞള്ളിമാക്കല്‍, പിആര്‍ ഒ അരുണ്‍ ആണ്ടൂര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
80,000 ചതുരശ്ര അടിയില്‍ പണിതീര്‍ത്ത പുതിയ കെട്ടിടസമുച്ചയത്തില്‍ അത്യാഹിത വിഭാഗം, റേഡിയോളജി ഡിപ്പാര്‍ട്ട്‌മെന്റ്, നിയോനേറ്റല്‍ ഐസിയു, പീഡിയാട്രിക് ഐസിയു, എട്ട്  ഓപ്പറേഷന്‍ തിയേറ്ററുകള്‍ തുടങ്ങിയവ ഉള്‍പ്പെടുന്നു. പുതിയ കെട്ടിട സാമൂച്ചയത്തിന്റെ പ്രവര്‍ത്തനം രണ്ട് ഘട്ടങ്ങളിലായി ആരംഭിക്കും. ജൂണ്‍ 15-നോട് കൂടി അത്യാഹിത വിഭാഗവും റേഡിയോളജി ഡിപ്പാര്‍ട്ട്‌മെന്റ്, ഗൈനക്കോളജി & മെറ്റേര്‍ണിറ്റി വിഭാഗവും പ്രവര്‍ത്തനം ആരംഭിക്കും.
ഹൈറേഞ്ചിന്റെ കവാടത്തില്‍ സ്ഥിതി ചെയ്യുന്ന  ഹോസ്പിറ്റല്‍ തോട്ടംതൊഴിലാളികള്‍ക്കും സാധാരണ ജനങ്ങള്‍ക്കും ചെയ്യുന്ന സേവനങ്ങള്‍ ശ്രദ്ധേയമാണ്. ആരംഭ കാലത്ത് മെഡിക്കല്‍ മിഷന്‍ സിസ്റ്റേഴ്‌സ് ആയിരുന്നു ഈ ഹോസ്പിറ്റല്‍ നടത്തിയിരുന്നത്. 1999 ല്‍ കാഞ്ഞിരപ്പള്ളി രൂപതയ്ക്ക് ഹോസ്പിറ്റല്‍ കൈമാറുകയായിരുന്നു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?