Follow Us On

23

December

2024

Monday

‘മനുഷ്യന്റെ സമഗ്രവികസനത്തിന് മതസ്വാതന്ത്ര്യം അനിവാര്യം’

‘മനുഷ്യന്റെ സമഗ്രവികസനത്തിന് മതസ്വാതന്ത്ര്യം അനിവാര്യം’

വത്തിക്കാന്‍സിറ്റി: മനുഷ്യന്റെ സമഗ്രമായ വികസനത്തിന് മതസ്വാതന്ത്ര്യം അനിവാര്യമാണെന്ന് ആര്‍ച്ചുബിഷപ് പോള്‍ റിച്ചാര്‍ഡ് ഗാലഗര്‍. മതസ്വാതന്ത്ര്യത്തെക്കുറിച്ച് റോമില്‍ നടന്ന കോണ്‍ഫ്രന്‍സിലാണ്  ‘വത്തിക്കാന്‍ സെക്രട്ടറി ഫോര്‍ റിലേഷന്‍സ് വിത്ത് സ്റ്റേറ്റ്‌സ് ആന്‍ഡ് ഇന്റര്‍നാഷണല്‍ ഒര്‍ഗനൈസേഷന്‍സ്’ ആര്‍ച്ചുബിഷപ് ഗലാഗര്‍ ഈ കാര്യം വ്യക്തമാക്കിയത്.

സോവറിന്‍ ഓര്‍ഡര്‍ ഓഫ് മാള്‍ട്ടാ, അറ്റ്‌ലാന്റിക്ക് കൗണ്‍സില്‍, പൊന്തിഫിക്കല്‍ ഉര്‍ബന്‍ സര്‍വകലാശാല, നോട്ര ഡാം സര്‍വകലാശാല  മറ്റ് സര്‍വകലാശാലകള്‍ എന്നിവ ചേര്‍ന്ന് സംയുക്തമായാണ് കോണ്‍ഫ്രന്‍സ് സംഘടിപ്പിച്ചത്.

ഏഴിലൊരു ക്രിസ്ത്യാനി എന്ന തോതില്‍ ലോകമെമ്പാടുമായി 36.5 കോടി ക്രൈസ്തവര്‍ വലിയ തോതിലുള്ള പീഡനത്തിന് ഇരയാകുന്നുണ്ടെന്ന് ആര്‍ച്ചുബിഷപ് പറഞ്ഞു. 2023 ല്‍ ക്രൈസ്തവര്‍ക്ക് എതിരെയുള്ള ആക്രമണങ്ങള്‍ വര്‍ധിച്ചു. ചില കണക്കുകള്‍ പ്രകാരം 490 കോടി ജനങ്ങള്‍ ഗുരുതരമായ മതസ്വാതന്ത്ര്യ ലംഘനം നടക്കുന്ന രാജ്യങ്ങളിലാണ് കഴിയുന്നത്.

മനുഷ്യാവകാശമെന്നാല്‍ മതസ്വാതന്ത്ര്യം മാത്രമല്ലെങ്കിലും മനുഷ്യാവകാശത്തിന്റെ ഏറ്റവും അടിസ്ഥാന ഘടകമാണ്  ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാനുള്ള സ്വാതന്ത്ര്യമെന്ന് ആര്‍ച്ചുബിഷപ് വ്യക്തമാക്കി.  മതസ്വാതന്ത്ര്യത്തിന്റെ ലംഘനം എല്ലാ മനുഷ്യാവകാശങ്ങളെയും ഹനിക്കുന്നു. മതസ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ രാജ്യങ്ങള്‍ ‘ന്യൂട്രാലിറ്റി’ പുലര്‍ത്തിക്കൊണ്ട് എല്ലാ വ്യക്തികള്‍ക്കും സംഘടനങ്ങള്‍ക്കും തങ്ങളുടെ വിശ്വാസത്തിന്റെയും ബോധ്യങ്ങളുടെയും പരസ്യ പ്രകടനങ്ങള്‍ അനുവദിക്കണമെന്ന് ആര്‍ച്ചുബിഷപ് ആഹ്വാനം ചെയ്തു.

19 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്ത സമ്മേളനത്തില്‍ വത്തിക്കാന്‍ സ്റ്റെറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയത്രോ പരോളിന്‍ ഉള്‍പ്പടെയുള്ളവര്‍ സന്നിഹിതരായിരുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?