Follow Us On

25

October

2024

Friday

ദൈവഹിതം നിറവേറ്റുന്ന ജീവിതമാണ് യഥാര്‍ത്ഥ ആരാധന

ദൈവഹിതം നിറവേറ്റുന്ന ജീവിതമാണ് യഥാര്‍ത്ഥ ആരാധന
മല്ലപ്പള്ളി: ദൈവഹിതം പൂര്‍ണമായും നിറവേറ്റുന്ന ജീവിതമാണ് യഥാര്‍ത്ഥ ആരാധനയെന്ന് ചങ്ങനാശേരി ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം. ദൈവപരിപാലനയുടെ ചെറിയദാസികളുടെ സന്യാസിനീ സമൂഹത്തിന്റെ ആസ്ഥാനമായ കുന്നന്താനം എല്‍എസ്ഡിപി ജനറലേറ്റില്‍ നിത്യാരാധന ആരംഭിച്ചതിന്റെ റൂബിജൂബിലിയോടനുബന്ധിച്ച് ദിവ്യബലിയര്‍പ്പിച്ച് സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
പരിശുദ്ധ കുര്‍ബാന സഭയുടെ ഊര്‍ജസ്രോതസും ശക്തികേന്ദ്രവുമാണ്. നാം പുതിയ നിയമത്തിലെ ആരാധനാസമൂഹമാണ്. യഥാര്‍ത്ഥ ആരാധകന്‍ ഈശോമിശിഹായാണ്. പിതാവിന്റെ ഹിതം നിറവേറ്റുക എന്നതായിരുന്നു കര്‍ത്താവിന്റെ ലക്ഷ്യം. നാം അനുദിനം നമ്മുടെ ജീവിതത്തില്‍ ദൈവഹിതം നിറവേറ്റണം; മാര്‍ ജോസഫ് പെരുന്തോട്ടം പറഞ്ഞു. ദൈവത്തോടും സഹോദരങ്ങളോടുള്ള സ്‌നേഹം ഹൃദയത്തില്‍ നിറയ്ക്കാന്‍ ആരാധന നമ്മെ സഹായിക്കണമെന്ന് മാര്‍ പെരുന്തോട്ടം ഓര്‍മിപ്പിച്ചു.
വിവിധ ദിവസങ്ങളില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ഫാ. വര്‍ഗീസ് താനമാവുങ്കല്‍ എന്നിവര്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ചു. ഫാ. ജോര്‍ജി പള്ളിക്കുന്നേല്‍, ഫാ. ബോസ്‌കോ ഞാളിയത്ത്, ഫാ. ജിസണ്‍ പോള്‍ വേങ്ങശേരി എന്നിവര്‍ വചനശുശ്രൂഷയ്ക്കും ദിവ്യകാരുണ്യ ആരാധനയ്ക്കും നേതൃത്വം നല്‍കി. എല്‍എസ്ഡിപി സന്യാസിനീസമൂഹം സുപ്പീരിയര്‍ ജനറല്‍ മദര്‍ മേരി റോസിലി നന്ദി പ്രകാശിപ്പിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?