Follow Us On

02

January

2025

Thursday

മേജര്‍ ആര്‍ച്ചുബിഷപ്പിന്റെ പേരില്‍ പ്രചരിക്കുന്ന സര്‍ക്കുലര്‍ വ്യാജം

മേജര്‍ ആര്‍ച്ചുബിഷപ്പിന്റെ പേരില്‍ പ്രചരിക്കുന്ന സര്‍ക്കുലര്‍ വ്യാജം
കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയുടെ ലെറ്റര്‍ഹെഡ്ഡില്‍ മേജര്‍ ആര്‍ച്ചുബിഷപ്പിന്റെ ഒപ്പോടുകൂടി സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന സര്‍ക്കുലര്‍ (5/2024,15 ജൂണ്‍ 2024) വ്യാജമാണെന്ന് സീറോ മലബാര്‍ പിആര്‍ഒയും മീഡിയ കമ്മീഷന്‍ സെക്രട്ടറിയുമായ റവ. ഡോ. ആന്റണി വടക്കേക്കര വിസി അറിയിച്ചു.
ജൂലൈ 3 മുതല്‍ എറണാകുളം അങ്കമാലി അതിരൂപതയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള നിര്‍ദേശങ്ങളാണ് സര്‍ക്കുലറിന്റെ ഉള്ളടക്കം. ഇത്തരമൊരു സര്‍ക്കുലര്‍ മേജര്‍ ആര്‍ച്ചുബിഷപ് നല്‍കിയിട്ടില്ല. ഇത് എറണാകുളം-അങ്കമാലി അതിരൂപതയിലെ വിശ്വാസിസമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നതിനു വേണ്ടിയുള്ള ആരുടെയോ പരിശ്രമത്തിന്റെ ഭാഗമാണ്. ഇക്കാര്യത്തില്‍ വിശ്വാസി സമൂഹം ജാഗ്രത പുലര്‍ത്തണമെന്നും ഇത്തരം തെറ്റായ കാര്യങ്ങള്‍ ചെയ്യുന്നവര്‍ നിയമനടപടികള്‍ നേരിടേണ്ടിവരുമെന്നും റവ. ഡോ. ആന്റണി വടക്കേക്കര പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?