മാനന്തവാടി: ദ്വാരക എയുപി സ്‌കൂളിന്റെ പുതിയ കെട്ടിട സമുച്ചയം മാനന്തവാടി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പൊരുന്നേടം ഉദ്ഘാടന ചെയ്തു. ചടങ്ങില്‍ ഫാ. സിജോ ഇളംകുന്നപ്പുഴ അധ്യക്ഷത വഹിച്ചു. കഴിഞ്ഞ ഏഴ് പതിറ്റാണ്ടുകളായി ആയിരങ്ങള്‍ക്ക് അക്ഷര ചൈതന്യം പകര്‍ന്ന് നല്‍കിയ വിദ്യാലയത്തിനത് അഭിമാന നിമിഷങ്ങളായി.
വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ പുതിയ സമുച്ചയത്തിലെ സാങ്കേതിക സൗഹൃദ ക്ലാസ് മുറികളുടെ ഉദ്ഘാടനം നടത്തി. നവീകരിച്ച സയന്‍സ് ലാബ് എടവക പഞ്ചായത്ത് പ്രസിഡന്റ് അഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു.
വിദ്യാര്‍ത്ഥികളില്‍ വായനയുടെ വസന്തം വിരിയിക്കാന്‍ ഒരുക്കിയ ലൈബ്രറി ശിഹാബുദ്ദീന്‍ അയാത്ത് (ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍, എടവക പഞ്ചായത്ത്) ഉദ്ഘാടനം ചെയ്തു. പിന്നാക്ക വിഭാഗം കുട്ടികളുടെ വായന, ലേഖന ശേഷി വര്‍ധിപ്പിക്കാന്‍ തയാറാക്കിയ തനതു മൊഡ്യൂള്‍ ‘അക്ഷരജ്യോതി’ ജിജേഷ് പി.എ പ്രകാശനം ചെയ്തു.
ഇ. കെ ജോസഫ്, ഷോജി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. വിദ്യാലയപ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കിയ കോണ്‍ട്രാക്ടര്‍ സി.കെ സണ്ണിയെ ചടങ്ങില്‍ ആദരിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *