കോട്ടയം: കോതനല്ലൂര്‍ ഫൊറോന ദൈവാലയത്തില്‍ ഇടവക മധ്യസ്ഥരും ഇരട്ട പുണ്യവാന്മാരുമായ കന്തീശങ്ങളുടെ തിരുനാളിന്റെ ഭാഗമായി ജൂണ്‍ 19ന് ഇരട്ടകളുടെ സംഗമം നടക്കും.
19ന് രാവിലെ 9.45ന് ഒമ്പതു ജോടി ഇരട്ട വൈദികരുടെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. 11.15ന് ആഘോഷമായ തിരുനാള്‍ പ്രദക്ഷിണം. 12.15ന് ഇരട്ടകളുടെ സമര്‍പ്പണ ശുശ്രൂഷ. ഒന്നിന് സ്നേഹവിരുന്ന്.
ഫാ. ജോസഫ് പുത്തന്‍പുര വികാരിയായിരുന്നപ്പോള്‍ 2007ലാണ് കോതനല്ലൂര്‍ ദൈവാലയത്തില്‍ ഇരട്ടകളുടെ സംഗമം തുടങ്ങിയത്. 35 ഇരട്ടകളുമായി ആരംഭിച്ച സംഗമത്തില്‍ പങ്കെടുക്കാന്‍ എത്തുന്നവരുടെ എണ്ണം ഓരോ വര്‍ഷംകഴിയുംതോറും കൂടിവരുകയാണ്. കഴിഞ്ഞ വര്‍ഷം 319 ജോടി ഇരട്ടകള്‍ സംഗമത്തില്‍ പങ്കെടുത്തിരുന്നു.
Leave a Comment
Your email address will not be published. Required fields are marked with *