Follow Us On

17

June

2025

Tuesday

വായനാദിനം മധുരമുള്ളതാക്കി ഈനാസച്ചന്‍; സ്വന്തം പുസ്തക ശേഖരം മാതൃവിദ്യാലയത്തിന് നല്‍കി

വായനാദിനം മധുരമുള്ളതാക്കി ഈനാസച്ചന്‍; സ്വന്തം പുസ്തക ശേഖരം മാതൃവിദ്യാലയത്തിന് നല്‍കി
പാലാ: തന്റെ അമൂല്യമായ പുസ്തക ശേഖരം വായനാദിനത്തില്‍ മാതൃവിദ്യാലയമായ പ്രവിത്താനം സെന്റ് മൈക്കിള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിന് കൈമാറി പാലാ രൂപത മുന്‍ വികാരി ജനറാളും പാലാ സെന്റ് തോമസ് കോളേജ് മുന്‍ പ്രിന്‍സിപ്പലുമായ ഫാ. ഈനാസ് ഒറ്റത്തെങ്ങുങ്കല്‍. വിദ്യാഭ്യാസ, സര്‍വീസ്, റിട്ടയര്‍മെന്റ് കാലഘട്ടങ്ങളില്‍ ഉപയോഗിച്ചിരുന്നതും മലയാളം, ഇംഗ്ലീഷ് ഭാഷകളിലായി വിവിധ ശാഖകളിലുള്ളതുമായ പുസ്തക ശേഖരമാണ് വരും തലമുറകള്‍ക്കായി അദ്ദേഹം കൈമാറിയത്.
ഹെഡ്മാസ്റ്റര്‍ അജി വി.ജെ, അധ്യാപകരായ റാണി മാനുവല്‍, ജിനു ജെ.വല്ലനാട്ട് എന്നിവര്‍ ചേര്‍ന്ന് സ്‌കൂളിന് വേണ്ടി പുസ്തകങ്ങള്‍ ഏറ്റുവാങ്ങി. മാതൃവിദ്യാലയത്തിന്റെ  ആവശ്യങ്ങളില്‍ അനുഭാവപൂര്‍വ്വം സഹകരിക്കുന്ന ഈനാ സച്ചന്റെ പുസ്തക ശേഖരം ഏറെ അഭിമാനത്തോടെയാണ് ഏറ്റുവാങ്ങുന്നതെന്ന് സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ അജി വി.ജെ പറഞ്ഞു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?