Follow Us On

25

October

2024

Friday

മുതലപ്പൊഴി മരണം; നിയമസഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണം: മോണ്‍. യൂജിന്‍ പെരേര

മുതലപ്പൊഴി മരണം; നിയമസഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണം:  മോണ്‍. യൂജിന്‍ പെരേര
തിരുവനന്തപുരം: മുതലപ്പൊഴിയില്‍ ഇന്നലെയും ഉണ്ടായ മരണം സര്‍ക്കാരിന്റെ തുടരുന്ന അനാസ്ഥ തുറന്നുകാട്ടുന്നു വെന്നും നിയമസഭ നിര്‍ത്തിവച്ച വിഷയം ചര്‍ച്ച ചെയ്യണമെന്നും തിരുവനന്തപുരം ലത്തീന്‍ അതിരൂപതാ വികാരി ജനറല്‍ മോണ്‍. യൂജിന്‍ എച്ച്. പേരേര ആവശ്യപ്പെട്ടു.
മുതലപൊഴിയില്‍ അശാസ്ത്രീയമായ പുലിമുട്ട് നിര്‍മ്മാണം മൂലം അപകട മരണങ്ങള്‍ നടന്നിട്ടും സുരക്ഷ ഉറപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചു കേരള ലാറ്റിന്‍ കാത്തലിക്ക് അസോസിയേഷന്റെ  (കെഎല്‍സിഎ) നേതൃത്വത്തില്‍ നടത്തിയ നിയമസഭാ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ജൂലൈ 30ന് പ്രഖ്യാപിച്ച 7 ഉറപ്പുകള്‍ പാലിക്കപ്പെട്ടിട്ടില്ല. ഇന്നലെ മരണപ്പെട്ട വിക്ടറിന്റേത് കൊലപാതകം ആണെന്നും, നല്‍കിയ ഉറപ്പുകള്‍ പാലിക്കാതെ, സുരക്ഷ ഒരുക്കാതെ, അനാസ്ഥയ്ക്ക് കാരണമായവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും അധ്യക്ഷത വഹിച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ് ആവശ്യപ്പെട്ടു.
പാളയം രക്തസാക്ഷി മണ്ഡപത്തില്‍നിന്നും ആരംഭിച്ച മാര്‍ച്ച് കെആര്‍എല്‍സിസി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ് ഉദ്ഘാടനം ചെയ്തു. മോണ്‍. വില്‍ഫ്രഡ്, ഫാ. തോമസ് തറയില്‍, ഫാ. മൈക്കിള്‍ തോമസ്, ഫാ. ലൂസിയാന്‍, ബിജു ജോസി, പാട്രിക് മൈക്കിള്‍, വിന്‍സി ബൈജു, നൈജു അറക്കല്‍, അഡ്വ. ജസ്റ്റിന്‍ കരിപാട്ട്, സാബു കാനക്കാപള്ളി, ജോസഫ്കുട്ടി കടവില്‍ ,അനില്‍ ജോസ്,  രതീഷ് ആന്റണി, ജോണ്‍ ബാബു, പൂവം ബേബി, സാബു വി. തോമസ്, സുരേഷ് സേവ്യര്‍, ജോഷി ജോണി, മെറ്റില്‍ഡ മൈക്കിള്‍, ജെയിന്‍ ആന്‍സില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
കേരളത്തിലെ പന്ത്രണ്ട് ലത്തീന്‍ രൂപതകളില്‍നിന്നുള്ള കെ എല്‍സിഎ സംസ്ഥാന സമിതി അംഗങ്ങള്‍ നിയമസഭ മാര്‍ച്ചില്‍ പങ്കെടുത്തു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?