Follow Us On

21

June

2025

Saturday

നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള സാമ്പത്തിക തട്ടിപ്പ്; ബോധവല്‍ക്കരണവുമായി മീഡിയ കമ്മീഷന്‍

നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള സാമ്പത്തിക തട്ടിപ്പ്; ബോധവല്‍ക്കരണവുമായി മീഡിയ കമ്മീഷന്‍
കൊച്ചി:  ‘നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള സാമ്പത്തിക തട്ടിപ്പുകള്‍’ എന്ന വിഷയത്തില്‍ കെസിബിസി മീഡിയ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. മീഡിയ കമ്മീഷന്‍ മുതിര്‍ന്ന പൗരന്മാര്‍ക്കായി ഒരുക്കിയ സൗഹൃദ വേദിയായ മധുരം സായന്തനത്തിലെ അംഗങ്ങള്‍ക്കായാണ് ബോധവല്‍ക്കരണ ക്ലാസ് നടത്തിയത്. പാലാരിവട്ടം പിഒസിയില്‍ നടന്ന സമ്മേളനത്തില്‍ കേരള പോലീസ് സൈബര്‍ ഡോം അസിസ്റ്റന്റ് കമാന്‍ഡര്‍ അഡ്വ. ജിന്‍സ് ടി. തോമസ് ക്ലാസെടുത്തു.
ഓണ്‍ലൈന്‍ ട്രേഡിംഗ് തട്ടിപ്പുകള്‍, ഓണ്‍ലൈന്‍ ലോണ്‍ ആപ്പ് വഴിയുള്ള തട്ടിപ്പ്, വീഡിയോ കോള്‍ വഴിയുള്ള ഹണിട്രാപ് തട്ടിപ്പുകള്‍, ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പ്, ഡീപ്‌ഫേക്ക് വീഡിയോ തട്ടിപ്പുകള്‍, പ്രീ ഓണ്‍ഡ് ഗാഡ്ജറ്റ് തട്ടിപ്പുകള്‍, പ്രീ ഓണ്‍ഡ് ലക്ഷ്വറി വെഹിക്കിള്‍ തട്ടിപ്പ്, സീസണല്‍ ക്രൈംസ്, കള്ളപ്പണം വെളുപ്പിക്കുന്നതിന് ഓണ്‍ലൈന്‍ സംവിധാനം ഉപയോഗിക്കുന്ന വഞ്ചനാരീതികള്‍ തുടങ്ങിയ വിവിധ തട്ടിപ്പ് രീതികളെ കുറിച്ച് വിശദീകരിച്ചു.
സൈബര്‍-ഓണ്‍ലൈന്‍ രംഗത്തെ ചതിക്കുഴികളില്‍ മുതിര്‍ന്ന പൗരന്മാര്‍ കൂടുതലായി ഇരകളാക്കപ്പെടുന്ന സാഹചര്യത്തിലാണ് ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചതെന്ന് കെസിബിസി മാധ്യമ കമ്മീഷന്‍ സെക്രട്ടറി ഫാ. അബ്രഹാം ഇരിമ്പിനിക്കല്‍ പറഞ്ഞു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?