Follow Us On

11

January

2025

Saturday

ജപ്തി നടപടികള്‍ക്കെതിരെ പ്രതിഷേധവുമായി കത്തോലിക്ക കോണ്‍ഗ്രസ്

ജപ്തി നടപടികള്‍ക്കെതിരെ  പ്രതിഷേധവുമായി കത്തോലിക്ക കോണ്‍ഗ്രസ്
കല്‍പറ്റ: ബാങ്കുകളുടെ ജപ്തി നടപടികള്‍ക്കെതിരെ കത്തോലിക്ക കോണ്‍ഗ്രസ് മാനന്തവാടി രൂപതാ സമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ നടത്തി. ജപ്തി നടപടികള്‍ നിര്‍ത്തിവയ്ക്കുക, കാര്‍ഷിക വായ്പയുടെ പലിശ എഴുതി തള്ളുക, കര്‍ഷകര്‍ക്ക് പലിശരഹിത വായ്പകള്‍ അനുവദിക്കുക, കാര്‍ഷിക വായ്പകളുടെ നടപടിക്രമങ്ങള്‍ ലഘൂകരിക്കുക, ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കാര്‍ഷിക വായ്പ എഴുതിത്തള്ളുക, രാസവള സബ്‌സിഡി പുന:സ്ഥാപിക്കുക, വിളകള്‍ക്കു ന്യായവില ഉറപ്പുവരുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു കല്‍പറ്റ ലീഡ് ബാങ്കിന് മുന്നില്‍ ധര്‍ണ നടത്തിയത്.
കര്‍ഷക ജനതയുടെ ജീവിതം ദുഃസ്സഹമായിരിക്കുന്ന സാഹചര്യത്തിലും ബാങ്കുകള്‍ ജപ്തി നടപടികളുമായി ഇറങ്ങിത്തിരിച്ചിരിക്കുകയാണ്. പല ഭവനങ്ങളുടെ മുമ്പിലും ഈ വസ്തു ബാങ്കിന്റെ അധീനതയില്‍ ഉള്ളതാണ് എന്ന് അറിയിച്ച് കൊണ്ടുള്ള ബാനറുകള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. ഇത് കര്‍ഷകരെയും കുടുംബത്തെയും അവഹേളിക്കുന്ന നടപടി യാണ്. ഇതില്‍നിന്ന് ബാങ്കുകള്‍ പിന്മാറണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
വന്യജീവി ആക്രമണം കാരണം പലയിടത്തും കൃഷി നശിച്ചിരിക്കുകയാണ്. കാട്ടാനയുടെയും കടുവയുടെയും മറ്റ് വന്യജീവികളുടെയും ആക്രമണം കര്‍ഷകന്റെ ജീവനും കൃഷിക്കും ഭീഷണി ഉയര്‍ത്തുന്നു. കാലാവസ്ഥ വ്യതിയാനവും വിളകളുടെ ഉല്‍പാദന ചെലവ് വര്‍ധിച്ചതും അതിനു അനുപാതികമായി ഉല്‍പന്നങ്ങള്‍ക്ക് വില ലഭിക്കാത്തതും കാരണം ബാങ്കു ലോണുകള്‍ തിരിച്ചടയ്ക്കാന്‍ കര്‍ഷകര്‍ക്കു ശേഷിയില്ലാതെ വന്നിരിക്കുകയാണ്. അതുകൊണ്ട് ബാങ്കുകളും കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകളും കര്‍ഷകരുടെ പ്രശ്‌നത്തില്‍ മാനുഷിക പരിഗണനയോടെ ഇടപെടണമെന്ന് കത്തോലിക്കാ കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
ധര്‍ണ കത്തോലിക്ക കോണ്‍ഗ്രസ് രൂപതാ പ്രസിഡന്റ് ജോണ്‍സണ്‍ തൊഴുത്തുങ്കല്‍ ഉദ്ഘാടനം ചെയ്തു . വൈസ് പ്രസിഡന്റ് റെനില്‍ കഴുതാടിയില്‍ അധ്യക്ഷത വഹിച്ചു. രൂപതാ ഡയറക്ടര്‍ ഫാ. ജോബി മുക്കാട്ടുകാവുങ്കല്‍, കല്‍പറ്റ ഫൊറോന വികാരി ഫാ. ജോഷി പെരിയപുറം, ഫാ. ജോസഫ് മോച്ചരി, രൂപത ട്രഷറര്‍ സജി ഫിലിപ്പ് വടക്കാമുകുളല്‍, കെ.പി സാജു കൊല്ലപ്പള്ളി, സാജു പുലിക്കോട്ടില്‍, ജില്‍സ് മേക്കല്‍, ബീന കരിമാം കുന്നേല്‍, അന്നക്കുട്ടി ഉണ്ണിപ്പിളി, റോബിന്‍ താണിക്കുന്നേല്‍, സുനില്‍ പാലമറ്റം, സജി ഇരട്ടമുണ്ടക്കല്‍, ജിജോ മംഗലത്ത്, തോമസ് ചോമ്പാല, മോളി മാമൂട്ടില്‍, തോമസ് പട്ടമന, സിബി ഒഴുകയില്‍ എന്നിവര്‍ പ്രസംഗിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?