തൃശൂര്‍: അമല മെഡിക്കല്‍ കോളജില്‍ നടത്തിയ ദേശീയ വായനാവാരാഘോഷവും ‘വായനയും ആരോഗ്യവും’ എന്ന വിഷയത്തിലുള്ള സെമിനാറും പ്രശസ്ത സാഹിത്യകാരന്‍ ബെന്യാമിന്‍ ഉദ്ഘാടനം ചെയ്തു. മനുഷ്യമനസുകളില്‍ നന്മയും ധാര്‍മികബോധവും സഹാനുഭൂതിയും നിറയ്ക്കാനാകുന്ന വായന ചെറുപ്പം മുതല്‍ ആരംഭിക്കണമെന്നും അതു ജീവിതകാലം മുഴുവന്‍ തുടരണമെന്നും അദ്ദേഹം പറഞ്ഞു.
അമല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന്റെ കീഴിലുള്ള മെഡിക്കല്‍ കോളജ്, നേഴ്‌സിംഗ് കോളജ്, നേഴ്‌സിംഗ് സ്‌കൂള്‍, പാരാമെഡിക്കല്‍, ആയുര്‍വേദം എന്നീ പഠനവിഭാഗങ്ങളുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്.
അമലയിലെ അധ്യാപകരായ ഡോ. അഭിജിത്ത് ടി.എ, ഡോ. മിനി കരിയപ്പ, ഡോ. ലില്ലി പുഷ്പം, ലൈബ്രേറിയന്‍ ഡേവിസ് കെ.ഒ എന്നിവര്‍ എഴുതിയ മൂന്നു പുസ്തകങ്ങള്‍ ബെന്യാമിന്‍ പ്രകാശനം ചെയ്തു. ഫാ. ഡെല്‍ജോ പുത്തൂര്‍ സിഎംഐ, ഫാ. ആന്റണി പെരിഞ്ചേരി സിഎംഐ, ഫാ. ആന്റണി മണ്ണുമ്മല്‍ സിഎംഐ എന്നിവര്‍ പുസ്തകങ്ങള്‍ ഏറ്റുവാങ്ങി.
അമല ഡയറക്ടര്‍ ഫാ. ജൂലിയസ് അറയ്ക്കല്‍ അധ്യക്ഷത വഹിച്ചു. ചീഫ് ലൈബ്രേറിയന്‍ ഡോ. എ.ടി ഫ്രാന്‍സിസ് പി.എന്‍ പണിക്കര്‍ അനുസ്മരണം നടത്തി.
Leave a Comment
Your email address will not be published. Required fields are marked with *