പാലാ: അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണം, മാസാചരണമായി പ്രഖ്യാപിച്ച് വിപുലമായ പരിപാടികളോടെ കെസിബിസി മദ്യവിരുദ്ധ സമിതി പാലാ രൂപതയുടെ നേതൃത്വത്തില്‍ ജൂണ്‍ 25 ന് ഭരണങ്ങാനത്തു നടക്കും. രാവിലെ 11.30 ന് ഭരണങ്ങാനം സെന്റ് മേരീസ് ഫൊറോന പാരീഷ് ഹാളില്‍ നടക്കുന്ന മാസാചരണ പരിപാടികളുടെ ഉദ്ഘാടനം കേരള നിയമസഭ മുന്‍ സ്പീക്കര്‍ വി.എം സുധീരന് നിര്‍വഹിക്കും.
രൂപത വികാരി ജനറാള്‍ മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത് അധ്യക്ഷത വഹിക്കും. രൂപതാ ഡയറക്ടര്‍ ഫാ. ജേക്കബ് വെള്ളമരുതുങ്കല്, ഫാ. സക്കറിയാസ് ആട്ടപ്പാട്ട്, ഫാ. ജോണ്‍ കണ്ണന്താനം, ആന്റണി മാത്യു, സാബു എബ്രാഹം, ജോസ് കവിയില്‍, അലക്സ് കെ. എമ്മാനുവല്‍, ടിന്റു അലക്സ്, ജെസി ജോസ് എന്നിവര്‍ പ്രസംഗിക്കും.
സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രസാദ് കുരുവിള ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, തൊഴില്‍ മേഖലകള്‍ എന്നിവിടങ്ങളിലൂടെ ലഹരിവിരുദ്ധ പ്രതിജ്ഞ, സന്ദേശം, കോര്‍ണര്‍ യോഗങ്ങള്‍, പൊതുയോഗങ്ങള്‍ എന്നിവ സംഘടിപ്പിക്കും. പ്രസംഗം -ഉപന്യാസം-ചിത്രരചന മത്സരങ്ങളും ഒരു മാസം നീണ്ടുനില്‍ക്കുന്ന പരിപാടികളില്‍ പെടുന്നു.
ഉദ്ഘാടന സമ്മേളനത്തില്‍ ഭരണങ്ങാനം സെന്റ് മേരീസ് ഹയര്‍സെക്കന്ററി, ഹൈസ്കൂള്‍, അല്‍ഫോന്‍സാ റെസിഡന്‍ഷ്യല്‍ സ്കൂള്‍ എന്നിവിടങ്ങളിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും പങ്കെടുക്കും.
Leave a Comment
Your email address will not be published. Required fields are marked with *