Follow Us On

26

December

2024

Thursday

ജൂലൈ മൂന്നിന് നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന പരീക്ഷകള്‍ മാറ്റിവയ്ക്കണം: സീറോമലബാര്‍ യൂത്ത് മൂവ്‌മെന്റ്

ജൂലൈ മൂന്നിന് നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന പരീക്ഷകള്‍ മാറ്റിവയ്ക്കണം: സീറോമലബാര്‍ യൂത്ത് മൂവ്‌മെന്റ്
കാക്കനാട്: ജൂലൈ മൂന്നിന് നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന വിവിധ യൂണിവേഴ്സിറ്റികളുടെയും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന് സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റ്. സീറോ മലബാര്‍  ക്രിസ്ത്യാനികളെ സംബന്ധിച്ച് വളരെയേറെ ചരിത്രപ്രാധാന്യമര്‍ഹിക്കുന്ന ദിവസമാണ് ജൂലൈ മൂന്ന് ദുക്‌റാന. മാര്‍ത്തോമാ ക്രൈസ്തവ സഭകളുടെ സ്ഥാപകനായ വി. തോമാശ്ലീഹയുടെ ഓര്‍മ്മ തിരുനാള്‍ കൊണ്ടാടുന്ന ദിവസം ക്രിസ്ത്യന്‍ മാനേജ്‌മെന്റ് സ്ഥാപനങ്ങള്‍ അവധി ദിവസമായി പ്രഖ്യാപിക്കുകയും അതിന് പകരമായി ഒരു ശനിയാഴ്ച പ്രവൃത്തിദിനമാക്കുകയുമായിരുന്നു ചെയ്തിരുന്നത്.
എന്നാല്‍ ഈ വരുന്ന ജൂലൈ മൂന്ന് ബുധനാഴ്ച അഫിലിയേറ്റഡ് കോളേജുകളില്‍ വിവിധ കോഴ്സുകളുടെ റെഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ നടത്തുന്നതിന് കേരളത്തിലെ വിവിധ യൂണിവേഴ്സിറ്റികള്‍ തയാറെടുക്കുന്നതായി അറിയുന്നു. അത് തികച്ചും പ്രതിഷേധാര്‍ഹമാണെന്ന് സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റ് സംസ്ഥാന സമിതി വ്യക്തമാക്കി.
ജനാതിപത്യ രാജ്യത്ത് ഒരു സമുദായത്തിന്റെ അവകാശങ്ങള്‍ക്കും ആചാരങ്ങള്‍ക്കും  വില നല്‍കാതെ അടിച്ചമര്‍ത്തപ്പെടുന്നത് ചോദ്യം ചെയ്യാന്‍ ആളില്ല എന്ന് കരുതിയാണെങ്കില്‍ അത് മിഥ്യാധാരണയാണെന്നും അതിനു മാറ്റമുണ്ടാവണമെന്നും എസ്എംവൈ എം സംസ്ഥാന പ്രസിഡന്റ് അലക്‌സ്  തോമസ് പുളിമൂട്ടില്‍ പറഞ്ഞു. ഓണ്‍ലൈനില്‍ ചേര്‍ന്ന സംസ്ഥാന സമിതിയാണ് പ്രതിഷേധം അറിയിച്ചത്.
യോഗത്തില്‍ സംസ്ഥാന ഡയറക്ടര്‍ ഫാ. ജേക്കബ് ചക്കാത്തറ, ഗ്ലോബല്‍ പ്രസിഡന്റ്  അഡ്വ. സാം സണ്ണി, ജനറല്‍ സെക്രട്ടറി അഖില്‍ ചാലില്‍, വൈസ് പ്രസിഡന്റ് അഡ്വ. പ്രതീക്ഷ  രാജ്, അലന്‍ ജോളി, ആഗി മരിയ, അനു മരിയ, നിഖില്‍ ഫ്രാന്‍സിസ്, അഡ്വ. സ്റ്റെഫി കെ. റെജി, രേഷ്മ ദേവസ്യ എന്നിവര്‍ സംസാരിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?