Follow Us On

26

December

2024

Thursday

ഭരണങ്ങാനത്ത് വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ 19-ന് തുടങ്ങും

ഭരണങ്ങാനത്ത് വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ 19-ന് തുടങ്ങും
ഭരണങ്ങാനം: ഭരണങ്ങാനം അല്‍ഫോന്‍സാ തീര്‍ത്ഥാടനകേന്ദ്രത്തില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ജൂലൈ 19 മുതല്‍ 28 വരെ ആഘോഷിക്കും.
പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലിയുടെ ഉദ്ഘാടനവും തദവസരത്തില്‍ നടക്കും. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍, കര്‍ദിനാള്‍മാരായ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ, മാര്‍ ജോര്‍ജ് ആലഞ്ചേരി എന്നിവരും വിവിധ രൂപതകളിലെ 11 ബിഷപ്പുമാരും തിരുനാള്‍ദിവസങ്ങളില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്‍കും. 19 മുതല്‍ 27 വരെ എല്ലാ ദിവസവും വൈകുന്നേരം 6.15-ന് ഭരണങ്ങാനത്തെ ഭക്തിസാന്ദ്രമാക്കുന്ന ജപമാല-മെഴുകുതിരി പ്രദക്ഷിണമുണ്ട്.
19-ന് രാവിലെ 11.15-ന് പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് തിരുനാളിന് കൊടിയേറ്റും. തുടര്‍ന്ന് ചങ്ങനാശേരി ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്‍കും.
19 മുതല്‍ 27 വരെ എല്ലാ ദിവസവും രാവിലെ 5.30, 6.45, 8.30, 10.00, 11.30, ഉച്ചകഴിഞ്ഞ് 2.30, വൈകുന്നേരം നാല്, അഞ്ച്, രാത്രി ഏഴ് എന്നീ സമയങ്ങളില്‍ വിശുദ്ധ കുര്‍ബാനയും നൊവേനയും ഉണ്ടായിരിക്കും. പ്രധാന തിരുനാള്‍ ദിനമായ 28-ന് പുലര്‍ച്ചെ 4.45 മുതല്‍ രാത്രി 9.30 വരെ ഓരോ മണിക്കൂറിലും വിശുദ്ധ കുര്‍ബാനയുണ്ടായിരിക്കും.
24-ന് രാവിലെ 11.30-ന് സീറോ മലങ്കര സഭ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്‍കും.
27-ന് വൈകുന്നേരം 6.30-ന് അല്‍ഫോന്‍സാമ്മയുടെ മഠത്തിലേക്ക് ജപമാല പ്രദക്ഷിണം. പ്രധാന തിരുനാള്‍ ദിനമായ 28-ന് രാവിലെ 6.45-ന് നെയ്യപ്പനേര്‍ച്ച വെഞ്ചരിപ്പും തുടര്‍ന്ന് നേര്‍ച്ചവിതരണവും ആരംഭിക്കും. കബറിടത്തിങ്കലെത്തുന്ന എല്ലാ തീര്‍ത്ഥാടകര്‍ക്കും നേര്‍ച്ചയപ്പം നല്‍കും. രാവിലെ 10.30-ന് ഇടവക ദൈവാലയത്തില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്‍കും. തുടര്‍ന്ന് 12.30-ന് തിരുനാള്‍ പ്രദക്ഷിണം.
ജൂലൈ 16 മുതല്‍ വിവിധ ഇടവകകളുടെയും ഭക്തസംഘടനകളുടെയും നേതൃത്വത്തിലുള്ള തീര്‍ത്ഥാടനങ്ങള്‍ക്ക് തുടക്കമാകും.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?