Follow Us On

25

November

2024

Monday

സര്‍ക്കാരിന്റെ ജനദ്രോഹ മദ്യനയം ഉപേക്ഷിക്കണം

സര്‍ക്കാരിന്റെ ജനദ്രോഹ മദ്യനയം ഉപേക്ഷിക്കണം
മാനന്തവാടി: സര്‍ക്കാരിന്റെ ജനദ്രോഹ മദ്യനയം ഉപേക്ഷിക്കണമെന്ന് കെസിബിസി മാനന്തവാടി രൂപതാ മദ്യവിരുദ്ധസമിതി. ഏതു മാര്‍ഗവും ഉപയോഗിച്ച് മദ്യ വില്‍പന ഉയര്‍ത്താനും വരുമാനം വര്‍ധിപ്പിക്കാനും എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തുന്ന ഗൂഢനീക്കങ്ങള്‍ പരിഷ്‌കൃത സമൂഹത്തിന് വലിയ വെല്ലുവിളിയാണെന്ന് ദ്വാരക പാസ്റ്ററല്‍ സെന്ററില്‍  ലഹരി വിരുദ്ധ സമ്മേളനം ചൂണ്ടിക്കാട്ടി.
ഇത്തരം നീക്കത്തിലൂടെ വിദ്യാര്‍ഥികളെയും യുവ തലമുറയെയും മദ്യാസക്തിയിലേക്ക് തള്ളിവിടാനുള്ള തീരുമാനം ഉപേക്ഷിക്കണമെന്നു സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. മദ്യത്തിന്റെയും ലഹരി വസ്തുക്കളുടെയും ഉത്പാദനവും വില്‍പനയും നിയന്ത്രിക്കാന്‍ ഭരണകൂടങ്ങള്‍ പരാജയ പ്പെടുന്നിടത്ത് പൊതുസമൂഹം ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
ലഹരി വിരുദ്ധമാസാചരണങ്ങളുടെ ഉദ്ഘാടനം മാനന്തവാടി രൂപത ഡയറക്ടര്‍ ഫാ. സണ്ണി ജോസ് മഠത്തില്‍ നിര്‍വഹിച്ചു. രൂപതാ പ്രസിഡന്റ് വി.ഡി രാജു അധ്യക്ഷത വഹിച്ചു. സെക്രട്ടറി മാത്യു ആര്യപള്ളി, ജോണ്‍സണ്‍ തൊഴുതുങ്കല്‍, മനോജ് തലപ്പുഴ, തോമസ് ചക്കാല, റീത്ത ഇല്ലിക്കയം, ലില്ലി പെരുമ്പാനിക്കല്‍, മരിയ ഇഞ്ചിക്കാലായില്‍, ജോയി പര്യാരത്ത്, പി.എ ജയിംസ്, കുര്യന്‍ കരുവള്ളിത്തറ എന്നിവര്‍ പ്രസംഗിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?