Follow Us On

17

June

2025

Tuesday

അമല ആരോഗ്യം ദ്വൈമാസിക പ്രകാശനം ചെയ്തു

അമല ആരോഗ്യം ദ്വൈമാസിക പ്രകാശനം ചെയ്തു
തൃശൂര്‍: അമല മെഡിക്കല്‍ കോളേജിന്റെ ദ്വൈമാസികയായ ‘അമല ആരോഗ്യം’ പ്രശസ്ത സാഹിത്യകാരന്‍ ബെന്യാമിന്‍ പ്രകാശനം ചെയ്തു. അമല ഡയറക്ടര്‍ ഫാ. ജൂലിയസ് അറയ്ക്കല്‍ സിഎംഐ മാസികയുടെ ആദ്യ പ്രതി ഏറ്റുവാങ്ങി.
‘വായന,  ആരോഗ്യം, സംസ്‌കാരം’ എന്ന വിഷയത്തില്‍ തുടര്‍ന്നുനടന്ന ചര്‍ച്ചക്ക് ബന്യാമിന്‍ നേതൃത്വം നല്‍കി. ജീവിതത്തില്‍ ഏതെങ്കിലും തരത്തിലുള്ള ആടുജീവിത അനുഭവം ഇല്ലാത്തവര്‍ അപൂര്‍വമായിരിക്കുമെന്നും ഇത്തരം അനുഭവങ്ങളെ അതിജീവിക്കാനുള്ള ഏറ്റവും നല്ല ഉപാധിയാണ് വായനയെന്നും ബെന്യാമിന്‍ പറഞ്ഞു.
പാലക്കാട് ചിറ്റൂര്‍ ഗവ. കോളേജിലെ ജോഗ്രാഫി അസി. പ്രഫസര്‍ ഡോ. രേഷ്മ സി.യു, അമല അസോസിയേറ്റ് ഡയറക്റ്റര്‍ ഫാ. ആന്റണി മണ്ണുമ്മല്‍ സിഎംഐ, അമല ഓപ്പറേഷന്‍സ് മാനേജര്‍ ഡോ. സംഗീത കെ.വി, ഡോ. എ.ടി. ഫ്രാന്‍സിസ്, ബോര്‍ജിഗയോ ലൂയിസ്,  ഗ്ലാഡിസ് ജോര്‍ജ്,  ആതിര സി. എന്നിവര്‍  പങ്കെടുത്തു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?