Follow Us On

24

November

2024

Sunday

ധന്യന്‍ ആര്‍ച്ചുബിഷപ് മാര്‍ ഈവാനിയോസിന്റെ ഓര്‍മപ്പെരുന്നാള്‍

ധന്യന്‍ ആര്‍ച്ചുബിഷപ് മാര്‍ ഈവാനിയോസിന്റെ ഓര്‍മപ്പെരുന്നാള്‍
പത്തനംതിട്ട: മലങ്കര പുനരൈക്യ പ്രസ്ഥാനത്തിന്റെ ശില്പിയും പ്രഥമ തിരുവനന്തപുരം ആര്‍ച്ചുബിഷപ്പുമായിരുന്ന ധന്യന്‍ ഗീവര്‍ഗീസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തായുടെ 71-ാ മത് ഓര്‍മപ്പെരുന്നാള്‍ കബറിടം സ്ഥിതി ചെയ്യുന്ന തിരുവനന്തപുരം, പട്ടം സെന്റ് മേരീസ് മേജര്‍ ആര്‍ക്കി എപ്പാര്‍ക്കിയല്‍ കത്തീഡ്രലില്‍ ജൂലൈ ഒന്നു മുതല്‍ 15 വരെ നടക്കും.
ജൂലൈ ഒന്നുമുതല്‍ ആറുവരെ വൈകുന്നേരം അഞ്ചിന് സന്ധ്യാനമസ്‌കാരം, വിശുദ്ധ കുര്‍ബാന എന്നിവ ബിഷപ്പുമാരായ ഡോ. ആന്റണി മാര്‍ സില്‍വാനോസ്, ഡോ. മാത്യൂസ് മാര്‍ പോളികാര്‍പ്പസ്, ഡോ. സാമുവല്‍ മാര്‍ ഐറേനിയസ്, ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍, മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍, യൂഹാനോന്‍ മാര്‍ തിയഡോഷ്യസ് എന്നിവരുടെ കാര്‍മികത്വത്തില്‍ നടക്കും.
ഏഴിന് തിരുവല്ല അതിരൂപതാ വികാരി ജനറല്‍ മോണ്‍. ഐസക് പറപ്പള്ളില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിക്കും. എട്ടിന് മലങ്കര മേജര്‍ സെമിനാരി റെക്ടര്‍ റവ. ഡോ. ജിജി ഫിലിപ്പ് ചരിവുംപുരയിടം വിശുദ്ധ കുര്‍ബാനയര്‍പ്പിക്കും. ഒമ്പതുമുതല്‍ 13 വരെ ബിഷപ്പുമാരായ ഡോ. തോമസ് മാര്‍ അന്തോണിയോസ്, ഡോ. വിന്‍സെന്റ് മാര്‍ പൗലോസ്, ഡോ. ജോസഫ് മാര്‍ തോമസ്, ഡോ. മാത്യൂസ് മാര്‍ പക്കോമിയോസ്, ഡോ. ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് എന്നിവരുടെ കാര്‍മികത്വത്തിലാണ് വിശുദ്ധ കുര്‍ബാന. 14-ന് 10.30-ന് ബഥനി സന്യാസ സമൂഹം സുപ്പീരിയര്‍ ജനറല്‍ റവ. ഡോ. ഗീവര്‍ഗീസ് കുറ്റിയില്‍ ഒഐസി വിശുദ്ധ കുര്‍ബാനയര്‍പ്പിക്കും. വൈകിട്ട് 5.15-ന് തീര്‍ത്ഥാടന പദയാത്രികര്‍ക്ക് കബറിടത്തില്‍ സ്വീകരണം. തുടര്‍ന്ന് സന്ധ്യാ നമസ്‌കാരവും മെഴുകുതിരി പ്രദക്ഷിണവും. 15-ന് രാവിലെ എട്ടിന് മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയുടെ മുഖ്യകാര്‍മികത്വത്തില്‍ ആഘോഷമായ പൊന്തിഫിക്കല്‍ കുര്‍ബാന. സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ വചനസന്ദേശം നല്‍കും. കബറിടത്തില്‍ ധൂപപ്രാര്‍ത്ഥനയും ഉണ്ടായിരിക്കും.
പത്തനംതിട്ട രൂപതാ മലങ്കര കാത്തലിക് യൂത്ത് മൂവ്‌മെന്റിന്റെ നേതൃത്വത്തില്‍ റാന്നി പെരുനാട് കുരിശുമല ആശ്രമത്തില്‍നിന്നും മാര്‍ ഈവാനിയോസ് അന്ത്യവിശ്രമംകൊള്ളുന്ന തിരുവനന്തപുരം പട്ടം സെന്റ് മേരീസ് മേജര്‍ ആര്‍ക്കി എപ്പാര്‍ക്കിയല്‍ കത്തീഡ്രലിലേക്കുള്ള തീര്‍ത്ഥാടനപദയാത്ര പത്തിന് ആരംഭിക്കും. രൂപതയിലെ വിവിധ ഇടവകകളിലൂടെ കടന്നുപോകും. അടൂരില്‍ എത്തിച്ചേരുമ്പോള്‍ തിരുവല്ല, മൂവാറ്റുപുഴ രൂപതകളില്‍നിന്നുള്ള പദയാത്രകളും സംഗമിക്കും.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?