വത്തിക്കാന്‍ സിറ്റി: സകല മനുഷ്യരും ദൈവസ്‌നേഹം അറിയുന്നതിനും അനുഭവിക്കുന്നതിനുമായി സഭയുടെ വാതിലുകള്‍ തുറക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ആഹ്വാനം ചെയ്തു. സകലരും യേശുവിലേക്ക് കടന്നു വരുന്നതിനായി വിശുദ്ധ വാതില്‍ തുറക്കുന്ന കൃപയുടെ അവസരമാണ് ജൂബില വര്‍ഷമെന്നും പത്രോസ് പൗലോസ് ശ്ലീഹന്‍മാരുടെ തിരുനാള്‍ദിനത്തില്‍ അര്‍പ്പിച്ച ദിവ്യബലിയില്‍ പാപ്പ പറഞ്ഞു. പത്രോസ് ശ്ലീഹാ കാരാഗൃഹത്തില്‍ നിന്ന് മോചിതനായപ്പോള്‍ കര്‍ത്താവാണ് വാതിലുകള്‍ തുറക്കുന്നതെന്ന് തിരിച്ചറിഞ്ഞു. വിജാതീയര്‍ക്കുവേണ്ടി ഒരു വാതില്‍ കര്‍ത്താവ് എങ്ങനെയാണ് തുറന്നതെന്ന് പൗലോസ് ശ്ലീഹായും വിശദീകരിക്കുന്നുണ്ട്. സ്വയം കേന്ദ്രീകൃതമായ മതാത്മകതയില്‍ നിന്ന് മാറി വാതിലുകള്‍ തുറക്കുന്നതിന്റെ ജ്ഞാനത്തിലേക്ക് കടന്നു വരുവാന്‍ പരിശുദ്ധ പിതാവ് എല്ലാവരെയും ക്ഷണിച്ചു.
ദിവ്യബലിക്ക് ശേഷം ഇന്ത്യയില്‍നിന്നുള്ള രണ്ട് ആര്‍ച്ചുബിഷപ്പുമാര്‍ ഉള്‍പ്പെടെ 33 പുതിയ മെട്രോപ്പോളിറ്റന്‍ ആര്‍ച്ചുബിഷപ്പുമാര്‍ക്ക് ഫ്രാന്‍സിസ് പാപ്പാ പാലിയം സമ്മാനിച്ചു. ഇന്ത്യയില്‍നിന്ന് ഇംഫാല്‍ ആര്‍ച്ചുബിഷപ് ലിനസ് നേലി, റാഞ്ചി ആര്‍ച്ചുബിഷപ് വിന്‍സന്റ് എയ്ന്‍ഡ് എന്നിവരാണ് പാലിയം സ്വീകരിച്ചത്. മാര്‍പാപ്പയുമായുള്ള കൂട്ടായ്മയുടെയും അധികാരത്തിന്റെയും ഐക്യത്തിന്റെയും പ്രതീകമായും ദൈവജനത്തിന് ഇടയനായിരിക്കാനുള്ള അജപാലന ദൗത്യത്തിന്റെയും പ്രതീകമായാണ് പാലിയം ധരിക്കുന്നത്.
Leave a Comment
Your email address will not be published. Required fields are marked with *