ജറുസലേം: നൂറ്റാണ്ടുകളായി വിശുദ്ധനാട്ടിലെ ദൈവാലയങ്ങള്‍ക്ക് ലഭ്യമാക്കിയിരുന്ന ടാക്‌സ് ഇളവ് എടുത്തുകളഞ്ഞുകൊണ്ട് നാല് ഇസ്രായേലി മുന്‍സിപ്പാലിറ്റികള്‍ ദൈവാലയങ്ങള്‍ക്ക് സംഘടിതമായി ടാക്‌സ് നോട്ടീസ് അയച്ച നടപടിയെ സഭാനേതാക്കള്‍ അപലപിച്ചു. വിശുദ്ധ നാട്ടിലെ ക്രൈസ്തവ സാന്നിധ്യത്തം ഇല്ലാതാക്കാനുള്ള ശ്രമമാണിതെന്ന് ഇസ്രായേലി പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവിന് അയച്ച കത്തില്‍ സഭാ നേതാക്കള്‍ ആരോപിച്ചു. ജറുസലേമിലെ ലത്തീന്‍ പാത്രിയാര്‍ക്കിസ് കര്‍ദിനാള്‍ പിയര്‍ബാറ്റിസ്റ്റ പിസബല്ലാ, ഹോളി ലാന്‍ഡ് കസ്റ്റോസ് ഫാ. ഫ്രാന്‍സെസ്‌കോ പാറ്റണ്‍ തുടങ്ങിയവര്‍ കത്തില്‍ ഒപ്പുവച്ചിട്ടുണ്ട്. ഈ നടപടി നിലവിലുള്ള അന്താരാഷ്ട്ര ധാരണകളുടെ ലംഘനമാണെന്ന് നേതാക്കള്‍ കത്തില്‍ ചൂണ്ടിക്കാണിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *