Follow Us On

14

July

2025

Monday

ദുക്‌റാനതിരുനാളും സഭാദിനാഘോഷവും മൗണ്ട് സെന്റ് തോമസില്‍

ദുക്‌റാനതിരുനാളും സഭാദിനാഘോഷവും മൗണ്ട് സെന്റ് തോമസില്‍

കാക്കനാട്: മാര്‍ തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ ഓര്‍മതിരുനാളും സീറോമലബാര്‍ സഭാദിനവും സംയുക്തമായി സഭാകേന്ദ്രമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ ആഘോഷിക്കുന്നു. തിരുനാള്‍ ദിനമായ ജൂലൈ മൂന്നാം തിയതി ബുധനാഴ്ച രാവിലെ 8.30ന് സഭാകേന്ദ്രത്തില്‍ പതാക ഉയര്‍ത്തുന്നതോടെ ആഘോഷങ്ങള്‍ക്കു തുടക്കമാകും. 8.45ന് ആരംഭിക്കുന്ന റാസ കുര്‍ബാനയ്ക്കു മേജര്‍ ആര്‍ച്ചുബിഷപ്് മാര്‍ റാഫേല്‍ തട്ടില്‍ കാര്‍മികത്വം വഹിക്കും. അഭിവന്ദ്യ പിതാക്കന്മാരും മേജര്‍ സുപ്പീരിയേഴ്‌സും സെമിനാരി റെക്ടര്‍മാരും മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ ഇടവക വികാരിമാരും രൂപതകളെയും സന്ന്യാസസഭകളെയും പ്രതിനിധീകരിച്ചുവരുന്ന വൈദികരും സമര്‍പ്പിതരും അല്‍മായരും പങ്കുചേരും. വിശുദ്ധ കുര്‍ബാനയ്ക്കുശേഷം സെന്റ് തോമസ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ സീറോമലബാര്‍സഭയുടെ ഗവേഷണ പഠന കേന്ദ്രമായ ലിറ്റര്‍ജിക്കല്‍ റിസേര്‍ച്ച് സെന്ററിന്റെ നേതൃത്വത്തില്‍ പുറത്തിറക്കുന്ന Apostolate of St Thomas in India എന്ന പുസ്തകത്തിന്റെ പ്രകാശനകര്‍മ്മം മാര്‍ റാഫേല്‍ തട്ടില്‍ നിര്‍വഹിക്കും.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?