Follow Us On

07

July

2024

Sunday

ജീജി ജോര്‍ജ് ഓര്‍മയായി

ജീജി ജോര്‍ജ് ഓര്‍മയായി

തൃശൂര്‍: ചേബര്‍ ഓഫ് കോമേഴ്സിന്റെ സെക്രട്ടറിയും സാമൂഹ്യ പ്രവര്‍ത്തകനുമായ ജീജി ജോര്‍ജ് (61) നിര്യാതനായി. മൂന്‍ റോട്ടറാക്ട് ഗവര്‍ണറാണ് (ഡിസ്ട്രിക്ട് 3200) അദ്ദേഹം.  നിരവധി സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക്  നേതൃത്വം നല്‍കിയ ജീജി തൃശൂരില്‍ കഴിഞ്ഞ വര്‍ഷം രാപകല്‍ ഭേദമില്ലാതെ നടത്തിയ ഷോപ്പിങ്ങ് ഫെസ്റ്റിവലിന്റെ സംഘാടനത്തില്‍ മുന്‍നിരക്കാരനായിരുന്നു.

റോട്ടറി ക്ലബ്ബ് ഓഫ് തൃശൂര്‍ വെസ്റ്റ് പ്രസിഡന്റ്, തൃശൂര്‍ സോഷ്യല്‍ സര്‍വീസ് ക്ലബ്ബ് പ്രസിഡന്റ്, തൃശൂര്‍ ലൂര്‍ദ് മെട്രോപൊളിറ്റന്‍ ചര്‍ച്ച് ട്ര സ്റ്റി, തൃശൂര്‍ മാനേജ്മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ലൂര്‍ദ് പള്ളി കുറി കമ്പനിയുടെ ഡയറക്ടര്‍, കത്തീഡ്രല്‍ ഗായക സംഘത്തിന്റെ കോ-ഓര്‍ഡിനേറ്റര്‍ എന്നീ നിലക ളില്‍ പ്രവര്‍ത്തിച്ചുവരുകയായിരുന്നു. തൃശൂര്‍ ലൂര്‍ദ്പുരം ഉമ്പാവു വീട്ടില്‍ പരേതനായ ജോര്‍ജിന്റെയും ശാന്തയുടെയും മകനാണ്. ഭാര്യ മോനി(റിട്ട. വിമല കോളേജ് പ്രൊഫസര്‍). മക്കള്‍: കാതറിന്‍, ഗ്രേഷ്യസ്, കരോളിന്‍. മരുമക്കള്‍: ഡെല്‍വിന്‍ ചാലിശേരി മുക്കാട്ടുകര, പ്രിയ ജോണി.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?