Follow Us On

18

October

2024

Friday

ജീവന്റെ സംസ്‌കാരത്തെ പ്രോ-ലൈഫ് ശുശ്രുഷകള്‍ സജീവമാക്കുന്നു: മാര്‍ പാംപ്ലാനി

ജീവന്റെ സംസ്‌കാരത്തെ  പ്രോ-ലൈഫ് ശുശ്രുഷകള്‍ സജീവമാക്കുന്നു: മാര്‍ പാംപ്ലാനി
കാഞ്ഞങ്ങാട്:  സഭയിലും സമൂഹത്തിലും ജീവന്റെ സംസ്‌കാരം സജീവമാക്കുവാന്‍ ലോകവ്യാപകമായി പ്രോ-ലൈഫ് ശുശ്രുഷകളിലൂടെ സാധിക്കുന്നുവെന്ന് ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പാംപ്ലാനി. കെസിബിസി പ്രോ-ലൈഫ് സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ ആരംഭിച്ച ജീവസംരക്ഷണ സന്ദേശ കേരള യാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ക്രിസ്തിയ ജീവിതത്തിന്റെ അടിസ്ഥാനവും ആധാരവും ജീവന്റെ സംരക്ഷണമാണ്. ജീവന്റെ മൂല്യം സംരക്ഷിക്കുമ്പോഴാണ് സമൂഹത്തില്‍ സമാധാനം നിലനില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.  മനുഷ്യരാണ് സമൂഹത്തിന്റെ പ്രധാന സമ്പത്തെന്നും, വരും തലമുറയുടെ സുരക്ഷിതത്വ സന്ദേശം പ്രഘോഷിക്കുന്ന മഹനീയ ശുശ്രുഷയാണ് കെസിബിസി പ്രോ-ലൈഫ് സമിതിനിര്‍വഹിക്കുന്നതെന്നും, പ്രോ-ലൈഫ് മാര്‍ച്ച് വിജയിപ്പിക്കണമെന്നും മാര്‍ പാംപ്ലാനി പറഞ്ഞു.
ഇവിടെ ജനിക്കുന്നവരുടെ എണ്ണം കുറയുകയും ഉള്ള യുവതിയുവാക്കള്‍ തൊഴില്‍ തേടി വിദേശങ്ങളില്‍പോയി തിരിച്ചുവരാതിരിക്കുകയും ചെയ്യുമ്പോള്‍ നമ്മുടെ നാടിന്റെ വികസനം മുരടിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. വിവിധ സാഹചര്യങ്ങള്‍ വിലയിരുത്തി പരമാവധി മക്കളെ സ്വീകരിക്കുവാന്‍ മാതാപിതാക്കള്‍ ശ്രമിക്കണമെന്നും മാര്‍ പാംപ്ലാനി പറഞ്ഞു.
കെസിബിസി പ്രോ-ലൈഫ് കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരി അധ്യക്ഷത  വഹിച്ചു. അബോര്‍ഷന്‍, കൊലപാതകം, ലഹരി എന്നിവയ്ക്ക് എതിരെ പ്രവര്‍ത്തിക്കുന്ന പ്രോ-ലൈഫ് പ്രവര്‍ത്തനം ഗ്രാമങ്ങളിലും ഇടവകളിലും സ്ഥാപനങ്ങളിലും സജീവമായി നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
പടന്നകാട് പാസ്ട്രല്‍ സെന്ററില്‍ നടന്ന സമ്മേളനത്തില്‍ കേരള മാര്‍ച്ച് ഫോര്‍ ലൈഫ് ടീം അംഗങ്ങളായ ഫാ. ക്ലീറ്റസ് കതിര്‍പറമ്പില്‍, ജോണ്‍സന്‍ സി. എബ്രഹാം, ജെയിംസ് ആഴ്ചങ്ങാടാന്‍, സാബു ജോസ്, സിസ്റ്റര്‍ മേരി ജോര്‍ജ്, ആന്റണി പത്രോസ്, ജോയ്സ് മുക്കുടം, മാര്‍ട്ടിന്‍ ന്യൂനസ്  എന്നിവര്‍ക്ക് പേപ്പല്‍ പതാകയും, വിശുദ്ധ രൂപങ്ങള്‍, ഭക്തവസ്തുക്കള്‍ എന്നിവ മെത്രാന്‍മാര്‍ കൈമാറി. ജോയിന്റ് കോ-ഓര്‍ഡിനേറ്ററും പ്രോ-ലൈഫ് മജീഷ്യനുമായ ജോയ്‌സ് മുക്കുടത്തിന്റെ  മാജിക് ഷോയും ഉണ്ടായിരുന്നു.
14 ജില്ലകളിലെ 32 കത്തോലിക്ക രൂപതകള്‍ സന്ദര്‍ശിച്ചശേഷം നാഷണല്‍ പ്രോ-ലൈഫ് മാര്‍ച്ച് നടക്കുന്ന ഓഗസ്റ്റ്  10-ന് തൃശൂരില്‍ സമാപിക്കും. 300 കേന്ദ്രങ്ങളില്‍ പ്രോ-ലൈഫ് സമ്മേളനങ്ങളും റാലിയും നടക്കും.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?