Follow Us On

26

December

2024

Thursday

ചരിത്ര പുസ്തകം പ്രകാശനം ചെയ്തു

ചരിത്ര പുസ്തകം പ്രകാശനം ചെയ്തു

കാക്കനാട്: സീറോമലബാര്‍സഭയുടെ ഗവേഷണ പഠന കേന്ദ്രമായ ലിറ്റര്‍ജിക്കല്‍ റിസേര്‍ച്ച് സെന്ററിന്റെ (LRC) നേതൃത്വത്തില്‍ നടന്ന ചരിത്ര ഗവേഷണ പഠനഫലമായി രൂപംകൊണ്ട ‘Apostolate of St. Thomas in India’ എന്ന ഗ്രന്ഥം മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ സഭാദിന ആഘോഷവേളയില്‍ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍വച്ച് പ്രകാശനം ചെയ്തു.

ക്രിസ്തു ശിഷ്യനായ തോമാശ്ലീഹായുടെ ഭാരത പ്രേഷിതപ്രവര്‍ത്തനത്തിന്റെ ചരിത്ര തെളിവുകളിലേക്ക് വെളിച്ചം വീശുന്നതാണ് പുസ്തകത്തിന്റെ ഉള്ളടക്കം. പ്രൊഫസര്‍ ഫാ. പയസ് മലേക്കണ്ടത്തില്‍ ആണ് പുസ്തകത്തിന്റെ ചീഫ് എഡിറ്റര്‍. പതിനാല് അധ്യായങ്ങളുള്ള ഈ ചരിത്രഗ്രന്ഥം Primus Publishers, Delhi ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. കാക്കനാടുള്ള ലിറ്റര്‍ജിക്കല്‍ റിസേര്‍ച്ച് സെന്ററില്‍ കോപ്പികള്‍ ലഭ്യമാണ്.

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?